ബാറുകളുടെ പ്രവര്‍ത്തനാനുമതി ജനുവരി 20വരെ നീട്ടി
text_fieldsകൊച്ചി: സംസ്ഥാനത്തെ ബാറുകളുടെ പ്രവ൪ത്തനാനുമതി ജനുവരി 20വരെ ഹൈകോടതി നീട്ടി നൽകി. ത്രീ, ഫോ൪ സ്റ്റാ൪ ബാറുകളുടെ പ്രവ൪ത്തനാനുമതിയാണ് ഡിവിഷൻ ബെഞ്ച് നീട്ടി നൽകിയത്. അതേസമയം, പ്രവ൪ത്തനാനുമതി നൽകിയ ഇടക്കാല ഉത്തരവ് നീക്കണമെന്ന് ചൂണ്ടിക്കാട്ടി കെ.സി.ബി.സി മദ്യവിരുദ്ധസമിതി സമ൪പ്പിച്ച ഹരജി ഹൈകോടതി തള്ളി.
മദ്യനയം സംസ്ഥാനത്തെ വിനോദ സഞ്ചാര^തൊഴിൽ മേഖലകളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെകുറിച്ച് പഠനം നടത്തുമെന്ന് സംസ്ഥാന സ൪ക്കാ൪ ഹൈകോടതിയെ അറിയിച്ചു. ഇതിനായി ടൂറിസം, തൊഴിൽ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നാഴ്ചക്കകം റിപ്പോ൪ട്ട് സമ൪പ്പിക്കാനാണ് നി൪ദേശിച്ചിട്ടുള്ളതെന്നും അഡ്വക്കെറ്റ് ജനറൽ കോടതിയെ അറിയിച്ചു.
വിഷയത്തിൽ രേഖാമൂലമുള്ള തീരുമാനം എ.ജി കോടതിയിൽ സമ൪പ്പിച്ചു. ബാ൪ കേസുകൾ പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് നീട്ടണമെന്ന് സ൪ക്കാ൪ കോടതിയിൽ ആവശ്യപ്പെട്ടു.
ഇടക്കാല ഉത്തരവ് നീക്കണമെന്ന് ചൂണ്ടിക്കാട്ടി കെ.സി.ബി.സി മദ്യവിരുദ്ധസമിതി സമ൪പ്പിച്ച ഹരജി ഹൈകോടതി തള്ളി. ഹരജിയിൽ അപാകതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ കെ.ടി ശങ്കരൻ, പി. രാജൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹരജി തള്ളിയത്. ജനുവരി 14ന് കേസ് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.