ഭഗവദ്ഗീത: രാജ്യസഭയില്‍ പ്രതിപക്ഷ രോഷം
text_fieldsന്യൂഡൽഹി: ഭഗവദ്ഗീത ഭാരതത്തിൻെറ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന ആവശ്യമുയ൪ത്തിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷ രോഷം. കോൺഗ്രസ്, സി.പി.ഐ, സി.പി.എം അംഗങ്ങൾ മന്ത്രിക്കെതിരെ രംഗത്തുവന്നു. എന്നാൽ, ഭരണപക്ഷത്തുനിന്ന് പാ൪ലമെൻററികാര്യ മന്ത്രി മുഖ്താ൪ അബ്ബാസ് നഖ്വി മാത്രമാണ് സുഷമയെ ന്യായീകരിച്ച് രംഗത്തുവന്നത്. ഭരണഘടനയുടെ മതേതര സ്വഭാവം മാറ്റിയെടുക്കാനുള്ള ഗൂഢനീക്കത്തിൻെറ ഭാഗമാണ് സുഷമയുടെ പരാമ൪ശമെന്ന് ശൂന്യവേളയിൽ വിഷയമുയ൪ത്തിയ ഡി. രാജ കുറ്റപ്പെടുത്തി. സംസ്കൃതം പഠനത്തിന് കരിക്കുലത്തിൽ അമിത പ്രാധാന്യം നൽകാനുള്ള മോദി സ൪ക്കാറിൻെറ നീക്കവും സംശയാസ്പദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന് ദേശീയഗ്രന്ഥമുണ്ടെങ്കിൽ അത് ഭരണഘടനയാണെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ജനങ്ങളെ തമ്മിലടിപ്പിക്കാൻ വിദേശകാര്യമന്ത്രിയെ പോലൊരാൾ ശ്രമിക്കുന്നത് അപലപനീയമാണെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പറഞ്ഞു. പ്രതിപക്ഷത്തെ മറ്റ് അംഗങ്ങളും മന്ത്രിയുടെ നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു. സംസ്കാരത്തെക്കുറിച്ച് എന്തെങ്കിലും പറയുമ്പോൾ മതേതരത്വം അപകടത്തിലാണെന്ന് ചില൪ വെറുതെ ബഹളം വെക്കുകയാണെന്ന് സുഷമ സ്വരാജിനെ ന്യായീകരിച്ച് രംഗത്തുവന്ന മന്ത്രി മുഖ്താ൪ അബ്ബാസ് നഖ്വി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
