മുംബൈക്ക് മോദിയുടെ കീഴില്‍ പ്രത്യേക സമിതി: എതിര്‍പ്പുമായി സേന
text_fieldsമുംബൈ: സാമ്പത്തികകേന്ദ്രമായ മുംബൈയുടെ അടിസ്ഥാന സൗകര്യവികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രത്യേക ഉന്നതസമിതിയെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിൻെറ ആശയത്തോട് എതി൪പ്പുമായി ശിവസേന. പിണക്കങ്ങൾക്കു ശേഷം ശിവസേന സ൪ക്കാറിൻെറ ഭാഗമായതിനു പിന്നാലെയാണ് ബി.ജെ.പിയുടെ നീക്കം. രാജ്യത്തിൻെറ വികസനത്തിന് മുംബൈയും വികസിക്കണമെന്നും പദ്ധതികൾക്ക് കേന്ദ്രാനുമതി വേണമെന്നും അതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ഉന്നതസമിതി വേഗംകൂട്ടുമെന്നുമാണ് ഫട്നാവിസ് പറയുന്നത്. എന്നാൽ, സംസ്ഥാന സ൪ക്കാറിൻെറയും നഗരസഭയുടെയും നഗരത്തിന്മേലുള്ള അധികാരത്തിൽ വിട്ടുവീഴ്ചക്ക് തയാറാകില്ളെന്ന് പാ൪ട്ടി മുഖപത്രമായ ‘സാമ്ന’യിലൂടെ ശിവസേന നയം വ്യക്തമാക്കി. മുംബൈ സംസ്ഥാനത്തുനിന്ന് വേ൪പെടുത്താനുള്ള ബി.ജെ.പിയുടെ ഒളി അജണ്ടയുടെ ഭാഗമാണ് നീക്കമെന്ന് കോൺഗ്രസും എൻ.സി.പിയും ആരോപിച്ചു. മുംബൈയെ മഹാരാഷ്ട്രയിൽനിന്ന് അട൪ത്തുക എന്നത് ബി.ജെ.പി അജണ്ടയാണെന്ന് തെരഞ്ഞെടുപ്പ് സമയത്ത് ശിവസേന, കോൺഗ്രസ്, എൻ.സി.പി പാ൪ട്ടികൾ ആരോപിച്ചിരുന്നു.ദേവേന്ദ്ര ഫട്നാവിസ് സംസ്ഥാനത്തെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി അധികാരമേറ്റയുടൻ മുംബൈക്ക് പ്രത്യേക മുഖ്യനി൪വാഹക ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതും ശിവസേന എതി൪ത്തു. എതി൪പ്പുണ്ടായിട്ടും ഫട്നാവിസ് തീരുമാനവുമായി മുന്നോട്ടു പോകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
