അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഫലസ്തീന്‍െറ പദവി അംഗീകരിച്ചു
text_fieldsഹേഗ്: അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) ഫലസ്തീൻെറ പദവി അംഗീകരിച്ചു. ഇതോടെ തങ്ങൾക്കെതിരെ ഇസ്രായേൽ നടത്തിയ യുദ്ധക്കുറ്റകൃത്യങ്ങൾ ഫലസ്തീന് ഇനി അന്താരാഷ്ട്ര കോടതിക്ക് മുന്നിൽ ഉന്നയിക്കാനാവും. തിങ്കളാഴ്ച ന്യൂയോ൪ക്കിൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ചേ൪ന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതി അംഗങ്ങളുടെ തുറന്ന യോഗമാണ് ഫലസ്തീന് അനുകൂലമായ ഈ തീരുമാനമെടുത്തത്.
കോടതിയിൽ ഫലസ്തീന് നിരീക്ഷക പദവിയാണ് ലഭിക്കുക. രാജ്യാന്തരതലത്തിൽ ഫലസ്തീന് ലഭിച്ച അംഗീകാരത്തിന് നി൪ണായക പ്രാധാന്യമുണ്ട്. അംഗരാജ്യങ്ങൾക്ക് ഫലസ്തീനെ രാജ്യമായി അംഗീകരിക്കുന്ന അവസ്ഥ കൈവന്നതായി അൽജസീറയുടെ നയതന്ത്ര എഡിറ്റ൪ ജെയിംസ് ബേസ് പറഞ്ഞു. നെത൪ലൻഡ്സിലെ ഹേഗിലാണ് കോടതിയുടെ ആസ്ഥാനം. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമല്ലാത്ത സ്വതന്ത്രമായ രീതിയിലാണ് കോടതി പ്രവ൪ത്തിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ 1998ൽ റോമിൽ നടന്ന സമ്മേളനത്തിൽ രൂപം നൽകിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് അന്ത൪ദേശീയ ക്രിമിനൽ കോടതി സ്ഥാപിതമായത്. ഇതു സംബന്ധിച്ച റോം പ്രമാണത്തിൽ 140ഓളം രാജ്യങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, മാനവികതക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ നടത്തുന്ന കുറ്റവാളികളെ വിചാരണ ചെയ്യുക എന്നതാണ് 2002 ജൂലൈ ഒന്നിന് ഹേഗ് ആസ്ഥാനമായി ആരംഭിച്ച കോടതിയുടെ പ്രധാന ദൗത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
