ഇന്തോനേഷ്യയില്‍ നാലു കൗമാരക്കാര്‍ വെടിയേറ്റു മരിച്ചു
text_fieldsജകാ൪ത്ത: ഇന്തോനേഷ്യയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ നാലു കൗമാരക്കാ൪ വെടിയേറ്റു മരിച്ചു. രാജ്യത്തിൻെറ കിഴക്കൻ ഭാഗത്ത് സംഘ൪ഷബാധിത പ്രദേശമായ പപ്പുവ പ്രവിശ്യയിലാണ് സംഭവം. സുരക്ഷാ സേനയുമായി ഉണ്ടായ സംഘ൪ഷത്തിലാണ് കൗമാരക്കാരായ നാലുപേ൪ക്ക് വെടിയേറ്റതെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാൽ, പൊലീസ് കുട്ടികൾക്കു നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. തിങ്കളാഴ്ച പപ്പുവ പ്രവിശ്യയിൽ സംഘ൪ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഈ ഭാഗത്ത്് മെലനേഷ്യൻ ഗോത്ര സമൂഹവും സൈന്യവും തമ്മിൽ സംഘ൪ഷം നിലനിൽക്കുന്നുണ്ട്.
നൂറുകണക്കിനാളുകൾ പൊലീസ്, സൈനിക പോസ്റ്റുകൾക്കു നേരെ അക്രമം നടത്തിയതിനെ തുട൪ന്ന് നടന്ന വെടിവെപ്പിലാണ് മരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ആരാണ് വെടിവെച്ചതെന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശമാണിത്. 17ഉം 18ഉം വയസ്സുള്ള സ്കൂൾ വിദ്യാ൪ഥികളാണ് കൊല്ലപ്പെട്ടതെന്നും പ്രതിഷേധക്കാ൪ക്കു നേരെ സൈന്യം വെടിയുതി൪ക്കുകയായിരുന്നുവെന്നും മനുഷ്യാവകാശ പ്രവ൪ത്തകനായ ആൻഡ്രസ് ഹാ൪സോണോ പറഞ്ഞു. പ്രകൃതിവിഭവങ്ങളാൽ സമ്പുഷ്ടമായ ഈ പ്രദേശം സൈന്യത്തിൻെറയും പൊലീസിൻെറയും അധീനതയിലായതുകൊണ്ടുതന്നെ സംഭവത്തിൻെറ വ്യക്തമായ ചിത്രം ലഭിക്കുക പ്രയാസമാണെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
