പ്രതിഷേധത്തിനിടെ ആക്രമണം: ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് അടക്കം 14 പേര്‍ക്ക് തടവ്
text_fieldsകോഴിക്കോട്: മുൻ എം.പിയും ലീഗ് നേതാവുമായ പി.വി. അബ്ദുൽ വഹാബ് സ൪ക്കാ൪ സ്ഥലം കൈയേറിയെന്നാരോപിച്ച് ചെറുവണ്ണൂ൪ ഇൻഡസ് മോട്ടോഴ്സിന് മുന്നിൽ പ്രതിഷേധത്തിനിടെ ആക്രമണം നടത്തിയെന്ന കേസിൽ ബി.ജെ.പി ജില്ലാ പ്രസിഡൻറിന് തടവും പിഴയും. ജില്ലാ പ്രസിഡൻറ് പി. രഘുനാഥടക്കം 14 പ്രതികൾക്കാണ് അഡീഷനൽ സെഷൻസ് (മാറാട് കോടതി) ജഡ്ജി എസ്. കൃഷ്ണകുമാ൪ അഞ്ചു കൊല്ലം വീതം കഠിനതടവും 12,200 രൂപ വീതം പിഴയും വിധിച്ചത്. പിഴയടച്ചില്ളെങ്കിൽ ഒരു മാസംകൂടി തടവനുഭവിക്കണം. പ്രതികളെ ജില്ലാ ജയിലിലേക്ക് മാറ്റി. 10 പേരെ കുറ്റക്കാരല്ളെന്നു കണ്ട് വിട്ടയച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനടക്കം നിരവധി പ്രവ൪ത്തക൪ ശിക്ഷാവിധിയറിഞ്ഞ് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേകകോടതി വളപ്പിലത്തെി. നിയമം കൈയിലെടുക്കുന്നതിനെതിരെ മുഴുവൻ സമൂഹത്തിനും ശിക്ഷാവിധി മുന്നറിയിപ്പാകണമെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. പൊലീസ് അനുമതിയില്ലാതെ അനധികൃതമായി സംഘം ചേ൪ന്നവ൪ക്ക് രഘുനാഥിൻെറ പ്രസംഗം ആക്രമണത്തിന് പ്രചോദനമായെന്ന് കോടതി കണ്ടത്തെി.
2012 ആഗസ്റ്റ് 16ന് പകൽ 12ഓടെ ചെറുവണ്ണൂ൪ ശേദീയപാതയോരത്ത് മോഡേൺ ബസ്സ്റ്റോപ്പിനടുത്തുള്ള ഇൻഡസ് മോട്ടോഴ്സിന് മുന്നിൽ കുടിൽകെട്ടി 1500 ഓളം ബി.ജെ.പി-യുവമോ൪ച്ച പ്രവ൪ത്തക൪ നടത്തിയ പ്രതിഷേധത്തിൽ ആക്രമണമുണ്ടായതായാണ് നല്ലളം പൊലീസെടുത്ത കേസ്. മാരകായുധങ്ങളുമായത്തെി നല്ലളം എസ്.ഐയായിരുന്ന എസ്.എം. പ്രദീപ്കുമാ൪, ഫറോക്ക് സ്റ്റേഷൻ സിവിൽ പൊലീസ് ഓഫിസ൪ സജേഷ്കുമാ൪ എന്നിവരെ വധോദ്ദേശ്യത്തോടെ ആക്രമിച്ച് മാരകമായി പരിക്കേൽപിച്ചു. പൊലീസ് വാഹനത്തിൻെറ റിയ൪വ്യൂ മിറ൪ തക൪ത്ത് 350 രൂപയുടെ പൊതുനഷ്ടവും ഇൻഡസ് മോട്ടോഴ്സിൽ അതിക്രമിച്ചുകയറി 62,994 രൂപയുടെ നഷ്ടവും വരുത്തി. പൊലീസുകാരുടെ മൂന്ന് ഹെൽമറ്റുകൾ തക൪ന്നു. ഒൗദ്യോഗിക ഡ്യൂട്ടി നി൪വഹണത്തിനിടെ പൊലീസുകാരെ മാരകമായി ആക്രമിച്ചു പരിക്കേൽപിച്ചതിനാണ് അഞ്ചു കൊല്ലം കഠിനതടവ് വിധിച്ചത്. അന്യായമായി സംഘം ചേരൽ, പൊതുമുതൽ നശിപ്പിക്കൽ, പൊലീസ് ആക്ടിൻെറ ലംഘനം തുടങ്ങി വിവിധ കുറ്റങ്ങൾക്കും ശിക്ഷ വിധിച്ചെങ്കിലൂം തടവ് ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന് ഉത്തരവിൽ വ്യക്തമാക്കി.
രഘുനാഥിനെ കൂടാതെ, കിനാലൂ൪ നടുപ്പൊയിൽ രാമദാസ് (43), നിലമ്പൂ൪ അങ്ങാടിപ്പുറം കിഴക്കേതിൽ രാമകൃഷ്ണൻ (26), ബേപ്പൂ൪ അരക്കിണ൪ തേവ൪ക്കാട്ടിൽ റിജേഷ് (36), കുണ്ടായിത്തോട് ആമാംകുനിയിൽ പുളിക്കൽ ഉമേഷ് (28), അരക്കിണ൪ കാവുങ്ങൽ രാജേഷ് (36), വഴിക്കടവ് ചിറങ്കട മണിക്കുട്ടൻ (33), പയിമ്പ്ര കുരുവട്ടൂ൪ നടുവൊടിയിൽ റിജിലേഷ് (33), ഒളവണ്ണ ആമിയിൽ മീത്തൽ ആനന്ദ് (41), കൊടുവള്ളി പന്നിക്കോട്ടൂ൪ പണയക്കുന്നുമ്മൽ സുധീഷ് (30), പാവണ്ടൂ൪ മനത്താംകണ്ടി എ.കെ. രതീഷ് (40, അരക്കിണ൪ നടുവട്ടം കൈയ്യടിത്തോട് കുഞ്ഞിതൈയിൽ കെ. രാജേഷ് (22), ബേപ്പൂ൪ കൈടിത്തോട് നെച്ചിക്കണ്ടി പറമ്പ് മേയന പ്രയോഷ് കുമാ൪ (21), പാണ്ടിക്കാട് തമ്പാനങ്ങാടി കരിങ്ങാട്ടുകുഴി സിദ്ദു കൃഷ്ണൻ ( 24) എന്നിവ൪ക്കാണ് ശിക്ഷ. മൊത്തം 27 പ്രതികളുള്ള കേസിൽ രണ്ടു പേ൪ ഒളിവിലാണ്. ഒരാൾക്കെതിരെയുള്ള കേസ് പ്രായപൂ൪ത്തിയാവാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ബോ൪ഡിൻെറ പരിഗണനയിലാണ്. ബബീഷ്, രജീഷ്, സുഗീഷ്, സി.പി. സതീശൻ, സിബിൻദാസ്, എം.പി. അരുൺ, പ്രബീഷ്, ടി.കെ. ധനേഷ്, ദീപക്, നിതീഷ് എന്നീ ബി.ജെ.പി പ്രവ൪ത്തകരെയാണ് വിട്ടയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
