അപാര്‍ട്മെന്‍റ് പെണ്‍വാണിഭ കേസ്; രണ്ട് പ്രമുഖവ്യാപാരികള്‍ അറസ്റ്റില്‍
text_fieldsകോഴിക്കോട്: പ്രമാദമായ കോഴിക്കോട് അരയിടത്തുപാലം അപാ൪ട്മെൻറ് പെൺവാണിഭ കേസിൽ നഗരത്തിലെ രണ്ടു പ്രമുഖ വ്യാപാരികളെ ജില്ലാ ക്രൈം റെക്കോഡ് ബ്യൂറോ അറസ്റ്റ് ചെയ്തു. മൊഫ്യൂസിൽ ബസ്സ്റ്റാൻഡിലെ പി.ആ൪.സി മെഡിക്കൽ ഉടമ കോട്ടൂളി ‘കൈലാസിൽ’ പരമേശ്വരൻ എന്ന അനിൽ (46), മുക്കം ടയേഴ്സ് സ്ഥാപനങ്ങളുടെ ഉടമയും പണിക്ക൪ റോഡിലെ ‘ക്രസൻറ് കോ൪ട്ട്’ ഹൗസിൽ താമസക്കാരനുമായ ഒ.എ. കുര്യാക്കോസ് (52) എന്നിവരെയാണ് ഡി.സി.ആ൪.ബി അസി. കമീഷണ൪ അറസ്റ്റ് ചെയ്തത്. പ്രായപൂ൪ത്തിയാകാത്ത രണ്ടു പെൺകുട്ടികളെ 2012ൽ നഗരത്തിലെ വിവിധയിടങ്ങളിൽ പീഡിപ്പിച്ചു എന്നാണ് കേസ്.
ഇപ്പോൾ പ്രായപൂ൪ത്തിയായ കൂരാച്ചുണ്ട് സ്വദേശിനി നൽകിയ പരാതിയിലാണ് അനിലിനേയും കുര്യാക്കോസിനേയും അറസ്റ്റ് ചെയ്തത്. കുര്യാക്കോസ് അത്താണിക്കലിലെ വീട്ടിൽവെച്ചും അനിൽ ബീച്ചിലെ ഫ്ളാറ്റിൽവെച്ചും പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് മൂന്നു മാസംമുമ്പ് ഡി.സി.ആ൪.ബിക്ക് കൈമാറിയശേഷമാണ് പെൺകുട്ടി കുര്യാക്കോസിൻെറയും അനിലിൻെറയും പേരുകൾ പറഞ്ഞത്.
2012ൽ പല മാസങ്ങളിലായി നഗരത്തിലെ വിവിധ ഫ്ളാറ്റുകളിലും വീടുകളിലും താമസിപ്പിച്ച് പ്രായപൂ൪ത്തിയാകാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. മെഡിക്കൽ കോളജ്, നടക്കാവ്, ചേവായൂ൪ പൊലീസ് അന്വേഷണം നടത്തി നേരത്തേ 13 പേരെ അറസ്റ്റ് ചെയ്തിരുന്നു. പീഡനത്തിന് ഒത്താശചെയ്ത പെൺകുട്ടികളുടെ അമ്മമാരും കേസിൽ പ്രതികളാണ്. അമ്മമാ൪ നഗരത്തിലെ പലരേയും ബ്ളാക് മെയിൽ ചെയ്തതായി പരാതി ഉയ൪ന്നിരുന്നു. നഗരത്തിലെ ഒരു ഉയ൪ന്ന പൊലീസ് ഓഫിസറുടെ നേതൃത്വത്തിൽ കേസ് അട്ടിമറിച്ചതായും പലരേയും ഒഴിവാക്കിയതായും ആക്ഷേപമുയ൪ന്നിരുന്നു. ഇതിനുശേഷമാണ് കേസ് ഡി.സി.ആ൪.ബിക്ക് കൈമാറിയത്.
ഈ കേസിൽ നഗരത്തിലെ ചില പ്രമുഖ൪ ഡി.സി.ആ൪.ബിയുടെ നിരീക്ഷണത്തിലാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി അപാ൪ട്മെൻറ് പെൺവാണിഭവുമായി ബന്ധപ്പെട്ട് 14 കേസുകൾ രജിസ്റ്റ൪ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
