ഖത്തര്‍ ദേശീയ ദിനത്തില്‍ പ്രവാസികള്‍ക്ക് ആഘോഷ പരിപാടികള്‍
text_fieldsദോഹ: ഖത്ത൪ ദേശീയ ദിനത്തിൽ ഖത്ത൪ ആഭ്യന്തര മന്ത്രാലയം പ്രവാസികൾക്കായി വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പി.ആ൪. ഡയ൪ക്ട൪ കേണൽ അബ്ദുല്ല ഖലീഫ അൽ മുഫ്ത വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
ദേശീയ ദിനാനേഘാഷ കമ്മിറ്റിയുമായി സഹകരിച്ച് ഡിസംബ൪ 18 ന് രാവിലെ എട്ട് മണി മുതൽ രാത്രി 10 മണിവരെ വെസ്റ്റ്എൻഡ് പാ൪ക്ക് ആംഫി തിയറ്റ൪, അൽ വക്റ സ്പോ൪ട്സ് ക്ളബ്, റയ്യാൻ സ്പോ൪ട്സ് ക്ളബ്, അൽഖോ൪ സ്പോ൪ട്സ് ക്ളബ് എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക. സ്കൂൾ വിദ്യാ൪ഥികളും വിവിധ പ്രവാസി സംഘടനകളുമാണ് പരിപാടികൾ അവതരിപ്പിക്കുന്നത്.
വെസ്റ്റ് എൻഡ് പാ൪ക്കിൽ ഇന്ത്യൻ , ശ്രീലങ്കൻ കമ്മ്യൂണിറ്റികൾ പരിപാടി അവതരിപ്പിക്കും. വക്റയിൽ പാകിസ്താൻ, ബംഗ്ളാദേശ് പ്രവാസി സമൂഹവും റയ്യാനിൽ ഇന്തോനോഷ്യ, മലേഷ്യ, ഫിലിപ്പീൻസ് കമ്മ്യൂണിറ്റികളും വിവിധ പരിപാടികൾ അവതരിപ്പിക്കും. നേപ്പാളി സമൂഹത്തിനുള്ള പരിപാടി അൽഖോ൪ സ്പോ൪ട്സ് ക്ളബിലാണ് നടക്കുക. രാവിലെ എട്ട് മണിക്ക് ദേശീയ ഗാനാലാപനത്തോടെയാണ് നാല് കേന്ദ്രങ്ങളിലും പരിപാടികൾ ആരംഭിക്കുക. ഖത്തറിൻെറ മഹത്തായ സംസ്കാരവും പാരമ്പര്യവുമെല്ലാം അനുസ്മരിക്കുന്ന വ൪ണാഭമായ പരേഡ് നാല് കേന്ദ്രങ്ങളിലുമുണ്ടാകും.
ശേഷം സ്കൂൾ വിദ്യാ൪ഥികളുടെ കലാ മത്സരങ്ങൾ നടക്കും. സംഘഗാനം, തീമാറ്റിക് ഖത്ത൪ ഷോ, പങ്കെടുക്കുന്ന സമൂഹത്തിൻെറ സാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറും. കലാപരിപാടികൾക്ക് പുറമെ കമ്പവലി, ഫുട്ബാൾ, സ്കൂൾ വിദ്യാ൪ഥികൾക്കായുളള മത്സരം, ട്രാഫിക് ബോധവൽക്കരണം, പ്രമേഹ പരിശോധന തുടങ്ങിയ പരിപാടികളും നടക്കും.
ഉച്ചക്ക് 12 മണിക്കും മൂന്ന് മണിക്കും മധ്യേയാണ് കായിക പരിപാടികൾ. ക്രിക്കറ്റ് മത്സരം വെസ്റ്റ് എൻഡ് പാ൪ക്കിലാണ് അരങ്ങേറുക. മത്സരങ്ങളിൽ വിജയിക്കുന്ന സ്കൂളുകൾക്കും ടീമുകൾക്കും കാഷ് അവാ൪ഡുകളും നൽകും. ഒന്നാം സ്ഥാനം നേടുന്ന സ്കൂൾ ടീമുകൾക്ക് 7,000 റിയാലാണ് സമ്മാനം.
രണ്ട്, മൂന്ന് നാല് സ്ഥാനങ്ങൾ ലഭിക്കുന്ന ടീമുകൾക്ക് യഥാക്രമം 5000, 3000, 2000 റിയാൽ സമ്മാനമായി ലഭിക്കും. ഫുട്ബാൾ മത്സര വിജയികൾക്ക് 3000-വും രണ്ടാം സ്ഥാനക്കാ൪ക്ക് 2000-വും പാരിതോഷികമായി ലഭിക്കും. പരിപാടിയിലേക്കുളള പ്രവേശനം സൗജന്യമായിരിക്കുമെന്നും കുടുംബങ്ങൾക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്നും ആഭ്യന്തര മന്ത്രാലയം അധികൃത൪ അറിയിച്ചു. വാ൪ത്താസമ്മേളനത്തിൽ വിവിധ കമ്മ്യൂണിറ്റി പ്രതിനിധികളും സ്കൂൾ പ്രതിനിധികളും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
