സ്വകാര്യ സ്കൂളുകള്‍ ഫീസ് വെളിപ്പെടുത്തണം
text_fieldsറിയാദ്: സൗദിയിലെ സ്വകാര്യ സ്കൂളുകളും വിദേശ സിലബസിലുള്ള വിദ്യാലയങ്ങളും വെബ്സൈറ്റ് വഴി ഫീസ് വെളിപ്പെടുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നി൪ദേശിച്ചു. സ്വകാര്യ, വിദേശ വിദ്യാലയങ്ങളിലെ ഫീസ് നിരക്കുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയ൪ന്ന സാഹചര്യത്തിൽ മന്ത്രിസഭയുടെ നി൪ദേശപ്രകാരമാണിത്.
ഫീസ് പരസ്യപ്പെടുത്താൻ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തെ 45 ശാഖകളിലേക്കും മേഖല കാര്യാലയങ്ങളിലേക്കും സ൪ക്കുല൪ അയച്ചിട്ടുണ്ട്. മന്ത്രാലയത്തിൻെറ അനുമതിയുള്ള ഫീസാണ് സ്കൂളുകൾ വിദ്യാ൪ഥികളിൽ നിന്ന് ഈടാക്കേണ്ടത്. ക്ളാസ് റൂമുകളിൽ ആൺ, പെൺ വേ൪തിരിവ് നടത്തണമെന്നും നി൪ദേശിച്ചിട്ടുണ്ട്.
നിയമം ലംഘിക്കുന്നവ൪ക്ക് ഓരോ നിയമലംഘനത്തിനും 5,000 റിയാൽ വരെ പിഴ ചുമത്തും. നിയമലംഘനം ആവ൪ത്തിച്ചാൽ സ്കൂൾ പെ൪മിറ്റ് താൽക്കാലികമായോ സ്ഥിരമായോ റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വെബ്സൈറ്റ് വഴി പരസ്യപ്പെടുത്തുന്ന ഫീസ് നിരക്ക് മന്ത്രാലയം പരിശോധിക്കുകയും ആവശ്യമെങ്കിൽ നിയമാനുസൃത ഭേദഗതി ആവശ്യപ്പെടുകയും ചെയ്യും. കൂടാതെ ക്ളാസ് റൂമുകളുടെ വേ൪തിരിവ്, സ്കൂൾ പാഠ്യപദ്ധതി, സ്വദേശി അധ്യാപകരുടെ നിയമനം എന്നിവ മന്ത്രാലയ പ്രതിനിധികൾ സ്കൂളുകൾ സന്ദ൪ശിച്ച് പരിശോധിക്കും.
അറബി ഭാഷ, സൗദി ചരിത്രം, സംസ്കാരം, പ്രാഥമിക ഇസ്ലാമിക വിഷയങ്ങൾ എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടിരിക്കണമെന്നും ഈ വിഷയങ്ങൾക്ക് സ്വദേശി അധ്യാപകരെ നിയമിക്കണമെന്നും വിദേശ സിലബസിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നി൪ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
