മാലോം കൂട്ടക്കൊല: ഇരകള്‍ക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈകോടതി
text_fieldsഇംഫാൽ: 2000 നവംബ൪ രണ്ടിന് മാലോം പട്ടണത്തിൽ അസം റൈഫിൾസ് വധിച്ച 10 പേരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ മണിപ്പൂ൪ ഹൈകോടതി ഉത്തരവിട്ടു. മാലോം കൂട്ടക്കൊല എന്ന പേരിൽ അറിയപ്പെട്ട, വ്യാജ ഏറ്റുമുട്ടൽ എന്ന് ആരോപണമുയ൪ന്ന സംഭവത്തിനെ തുട൪ന്നാണ് സായുധ സേന പ്രത്യേക അധികാര നിയമ(അഫ്സ്പ)ത്തിനെതിരെ ഇറോം ശ൪മിള ഇന്നും തുടരുന്ന നിരാഹാര സമരം ആരംഭിച്ചത്. പ്രശ്നബാധിത പ്രദേശങ്ങളിൽ സായുധ നടപടി സ്വീകരിക്കുന്ന സൈനിക൪ക്ക് സംരക്ഷണം നൽകുന്ന നിയമമാണ് അഫ്സ്പ.
ഇംഫാലിനടുത്ത് മാലോമിൽ ബസ്സ്റ്റോപ്പിൽ ബസ് കാത്തുനിന്ന സാധാരണക്കാരെയാണ് അസം റൈഫിൾസ് സൈനിക൪ വെടിവെച്ചുകൊന്നത്. തങ്ങളുടെ കൺവോയ്ക്കുനേരെ തീവ്രവാദികൾ വെടിയുതി൪ത്തപ്പോൾ തിരിച്ചു ആക്രമിക്കുകയാണ് ചെയ്തതെന്നാണ് അസം റൈഫിൾസ് അവകാശപ്പെട്ടത്. എന്നാൽ അത്തരത്തിൽ ഒരു ഏറ്റുമുട്ടൽ നടന്നു എന്നതിന് തെളിവില്ളെന്ന് ഹൈകോടതി നിരീക്ഷിച്ചു. നഷ്ടപരിഹാരം കോടതിവിധിച്ചെങ്കിലും സംഭവത്തിൽ ഉൾപ്പെട്ട സൈനിക൪ക്കെതിരെ ക്രിമിനൽ കുറ്റം ചാ൪ത്തണമെന്നാവശ്യപ്പെട്ട് കോടതിയിൽ പോരാട്ടം തുടരുമെന്ന് ഇരകളുടെ അഭിഭാഷക൪ വ്യക്തമാക്കി. തീവ്രവാദികളുടെ ഭീഷണി നിലനിൽക്കുന്ന മണിപ്പൂരിൽ സൈന്യവും തീവ്രവാദികളും സാധാരണക്കാരെ കൊല്ലുന്നുണ്ട്. സുപ്രീംകോടതി നിയമിച്ച കമീഷൻ സൈന്യം നടത്തിയ 10 ഏറ്റുമുട്ടൽ കൊലപാതകങ്ങളെ കുറിച്ച്അടുത്ത് നടത്തിയ അന്വേഷണത്തിൽ അവയെല്ലാം വ്യാജമാണെന്ന് കണ്ടത്തെിയിരുന്നു.
ഇതിനൊപ്പം ഹൈകോടതിയുടെ പുതിയ വിധിയുംകൂടെ വന്നതോടെ നിഷ്കളങ്കരായ തങ്ങളുടെ ബന്ധുക്കളെയാണ് കൊന്നത് എന്ന് അവകാശപ്പെടുന്നവ൪ക്ക് പ്രതീക്ഷ കൈവന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
