മുന്നണിവികസനം: പ്രഥമപരിഗണന ഐ.എന്‍.എല്ലിന് ^എല്‍.ഡി.എഫ് കണ്‍വീനര്‍
text_fieldsകോഴിക്കോട്: ഇടതുപക്ഷ ജനാധിപത്യ മുന്നണി വികസിപ്പിക്കുമ്പോൾ പ്രഥമപരിഗണന നൽകുക ഐ.എൻ.എല്ലിനായിരിക്കുമെന്ന് എൽ.ഡി.എഫ് കൺവീന൪ വൈക്കം വിശ്വൻ. ജെ.എസ്.എസിനെ എൽ.ഡി.എഫ് യോഗത്തിലേക്ക് താൻ ക്ഷണിച്ചതായി ദേശാഭിമാനി ഉൾപ്പെടെയുള്ള പത്രങ്ങളിൽ വന്നത് വസ്തുതാപരമല്ളെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
മുന്നണിയിലേക്ക് ഏതെങ്കിലും കക്ഷിയെ ഒറ്റക്കു ക്ഷണിക്കാൻ താൻ ആളല്ല. പാ൪ട്ടികളെ മുന്നണിയിലേക്കെടുക്കുന്നത് സ്വന്തമായി തീരുമാനിക്കാനുമാവില്ല. മുന്നണിയോഗം ചേ൪ന്ന് ച൪ച്ചചെയ്താണ് ഈ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. അതുകൊണ്ടുതന്നെ ജെ.എസ്.എസിനെ താൻ മുന്നണിയോഗത്തിലേക്ക് ക്ഷണിച്ചതായുള്ള വാ൪ത്തക്ക് അടിസ്ഥാനവുമില്ല. വസ്തുതാപരമല്ലാത്ത ഇത്തരമൊരു വാ൪ത്ത വന്നതിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗൗരിയമ്മയും താനും കൂടിക്കാഴ്ച നടത്തിയെന്നതു ശരിയാണ്. ഗൗരിയമ്മയുടെ നാടിനടുത്ത് എനിക്ക് പൊതുപരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. അതുവഴി പോകുമ്പോൾ നേരിൽ കാണണമെന്ന് ഗൗരിയമ്മ താൽപര്യം പ്രകടിപ്പിച്ചതിനെ തുട൪ന്നാണ് അവരെ കണ്ടത്. കൂടിക്കാഴ്ചയിൽ ഇടതുമുന്നണിയിൽ ചേരാനുള്ള താൽപര്യം ഗൗരിയമ്മ അറിയിച്ചു. മുന്നണിവികസനം എൽ.ഡി.എഫിൻെറ അജണ്ടയിലുണ്ടെങ്കിലും ഇപ്പോൾ പരിഗണനക്കെടുത്തിട്ടില്ളെന്നാണ് അവരോടു പറഞ്ഞത്. മുന്നണി വികസിപ്പിക്കുമ്പോൾ പ്രഥമപരിഗണന 20 വ൪ഷമായി തങ്ങളുമായി സഹകരിച്ചു നീങ്ങുന്ന ഐ.എൻ.എല്ലിനല്ളേ നൽകേണ്ടത്. താമസിയാതെ മുന്നണിവികസനം എൽ.ഡി.എഫ് യോഗത്തിൽ ച൪ച്ചചെയ്യുമെന്നും അവരെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജെ.എസ്.എസിനെ കൂടാതെ ഫോ൪വേഡ് ബ്ളോക്, സി.എം.പി (അരവിന്ദാക്ഷൻ വിഭാഗം) തുടങ്ങിയ പാ൪ട്ടികളും എൽ.ഡി.എഫിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതെല്ലാം ഒരുമിച്ചാണ് പരിഗണനക്കെടുക്കുക എന്നും വൈക്കം വിശ്വൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
