ജനപക്ഷയാത്ര പര്യടനം സമാപിച്ചു
text_fieldsതിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡൻറ് വി.എം. സുധീരൻ നയിക്കുന്ന ജനപക്ഷയാത്രയുടെ പര്യടനം സമാപിച്ചു. പാറശാലയിൽ സമ്മേളനത്തോടെയാണ് പര്യടനപരിപാടി സമാപിച്ചത്. ചൊവ്വാഴ്ച വൈകീട്ട് പുത്തരിക്കണ്ടത്ത് സമ്മേളനം നടക്കും. ശനിയാഴ്ച തിരുവനന്തപുരം ഡി.സി.സി ആസ്ഥാനത്ത് നടത്തിയ വാ൪ത്താസമ്മേളനത്തിന് ശേഷം സുധീരൻെറ നേതൃത്വത്തിൽ ചരിത്രനായക൪ക്ക് പ്രണാമം അ൪പ്പിച്ചു.
പാളയം രക്തസാക്ഷിമണ്ഡപത്തിലും ഡോ. ബി.ആ൪. അംബേദ്കറുടെ ചരമദിനം പ്രമാണിച്ച് അദ്ദേഹത്തിൻെറ പ്രതിമയിലും തുട൪ന്ന് ജവഹ൪ലാൽ നെഹ്റു, സുബാഷ് ചന്ദ്രബോസ്, ലാൽബഹാദൂ൪ ശാസ്ത്രി, സ്വാമി വിവേകാനന്ദൻ, വേലുത്തമ്പി ദളവ, അയ്യങ്കാളി, കുമാരനാശാൻ, ഉള്ളൂ൪ എസ്. പരമേശ്വരയ്യ൪, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, പട്ടം താണുപിള്ള, ടി.എം. വ൪ഗീസ്, സി. കേശവൻ, ആനി മസ്ക്രീൻ, അക്കാമ്മ ചെറിയാൻ, പൊന്നറ ശ്രീധ൪, ആ൪. ശങ്ക൪, കെ. കരുണാകരൻ, വയലാ൪ രാമവ൪മ, ജി. ദേവരാജൻ എന്നിവരുടെ പ്രതിമകളിലും പുഷ്പാ൪ച്ചന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
