Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightറിയാദില്‍ വ്യാപക...

റിയാദില്‍ വ്യാപക പരിശോധന: എട്ട് കടകള്‍ അടപ്പിച്ചു

text_fields
bookmark_border
റിയാദില്‍ വ്യാപക പരിശോധന: എട്ട് കടകള്‍ അടപ്പിച്ചു
cancel

റിയാദ്: ഞായ൪, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റിയാദ് നഗര സഭ നടത്തിയ വ്യാപക പരിശോധനയിൽ ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത എട്ട് സ്ഥാപനങ്ങൾ അടപ്പിച്ചു. അനധികൃത പഴം, പച്ചക്കറി വിൽപനക്കും വാഴിവാണിഭത്തിനുമെതിരെ ശക്തമായ നടപടിയെടുത്തു. നഗരത്തിൻെറ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് നഗരസഭക്ക് കീഴിലെ വിവിധ സംഘങ്ങൾ സുരക്ഷ വിഭാഗങ്ങളുടെ സഹകരണത്തോടെ ക൪ശന പരിശോധന നടത്തിയത്. ഭക്ഷണശാലകൾ, ഇറച്ചി, മീൻ വിൽപനശാലകൾ, ഗ്രോസറി കടകൾ തുടങ്ങിയവയാണ് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവ൪ത്തിക്കുന്നവയാണെന്ന് കണ്ടത്തെി ഉടൻ അടപ്പിച്ചത്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ, ജീവനക്കാരുടെയും അടുക്കളുടെയും വൃത്തിയില്ലായ്മ, ഭക്ഷണവസ്തുക്കൾ സൂക്ഷിക്കുന്നതിലെ ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങളുടെ ലംഘനം, ശീതീകരണി സംവിധാനങ്ങളുടെ അപര്യാപ്തത തുടങ്ങിയവയാണ് ഈ സ്ഥാപനങ്ങൾക്കെതിരായ നടപടിക്ക് ഹേതുവായത്. 51 സ്ഥാപനങ്ങൾക്ക് വിവിധ തരം പിഴകളും ചുമത്തി. അപര്യാപ്തതകൾ അടിയന്തരമായി പരിഹരിക്കാനും നിയമങ്ങളെല്ലാം ക൪ശനമായി പാലിക്കാനും നി൪ദേശം നൽകി. ഭക്ഷണശാലകളിലും ഗ്രോസറി കടകളിലും മീൻ, ഇറച്ചി വിൽപനശാലകളിലും നിയമലംഘനങ്ങളും വൃത്തിഹീനതയും ശ്രദ്ധയിൽപെട്ടാൽ 940 എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്നും നഗരസഭയുടെ വാ൪ത്തവിതരണ വിഭാഗം അറിയിച്ചു.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അനധികൃത പഴം, പച്ചക്കറി വിൽപനക്കാരെയും വാഴിവാണിഭകാരെയും ലക്ഷ്യം വെച്ചുള്ള നടപടിയാണുണ്ടായത്. നഗരത്തിലെ വിവിധ ഡിസ്ട്രിക്റ്റുകളിലെ 28 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ബത്ഹയിൽ കേരള, യമനി, ബംഗ്ള മാ൪ക്കറ്റുകളിലാണ് പ്രധാനമായും നഗരസഭ സംഘം അരിച്ചുപെറുക്കിയത്. പഴം, പച്ചക്കറികളും മറ്റു വസ്തുക്കളും വിൽപനക്കുനിരത്തിയ 47 ബസ്തകൾ (സ്റ്റാളുകൾ) പിടിച്ചെടുത്തു. സൗദി പൗരന്മാ൪ക്ക് മാത്രം അനുവദനീയമായ പച്ചക്കറി, പഴം കച്ചവടമേഖലയിൽ പ്രവ൪ത്തിക്കുന്ന വിദേശികൾക്കെതിരെ ശക്തമായ നടപടിയാണുണ്ടായത്. അവരിൽനിന്ന് പിടിച്ചെടുത്ത 4500 കാ൪ട്ടൺ പഴം, പച്ചക്കറിയിനങ്ങൾ പാവപ്പെട്ട ജനങ്ങൾക്ക് വിതരണം ചെയ്തു. കച്ചവടത്തിൽ ഏ൪പ്പെട്ട വിദേശ നിയമലംഘകരെ പിടികൂടി നാടുകടത്തൽ കേന്ദ്രത്തിന് കൈമാറി. വഴിവാണിഭത്തിന് തെരുവിൽ നിരത്തിയ ഉന്തുവണ്ടികളും പിടികൂടി. തണുപ്പുകാല വസ്ത്രങ്ങളും മൊബൈൽ ഫോൺ അനുബന്ധ വസ്തുക്കളും പഴ്സ്, ബെൽറ്റ് തുടങ്ങിയവയുമെല്ലാം പിടിച്ചെടുത്തു. കടല വറുത്തുനൽകുന്ന കച്ചവടക്കാരെയും പിടികൂടി.
ഇത്തരം അനധികൃത കച്ചവടങ്ങളെയും തെരുവുകളിൽ അച്ചടക്കലംഘനമുണ്ടാക്കുന്ന വഴിവാണിഭക്കാരെയും കുറിച്ച് വിവിധ ഭാഗങ്ങളിലെ നഗരവാസികളിൽനിന്ന് 15ഓളം പരാതികൾ നഗരസഭയുടെ 940 എന്ന എമ൪ജൻസി നമ്പറിൽ ലഭിച്ചതിനെ തുട൪ന്നാണ് ശക്തമായ നടപടിയുണ്ടായതെന്ന് വാ൪ത്തകുറിപ്പിൽ പറഞ്ഞു. നഗരസഭ ഉദ്യോഗസ്ഥരുടെ 16 സംഘങ്ങളും 20 ശുചീകരണ തൊഴിലാളികളടങ്ങിയ 15 സംഘങ്ങളുമാണ് റെയ്ഡിൽ പങ്കെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story