ലോക ഇസ്ലാമിക് ബാങ്കിങ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
text_fieldsമനാമ: ലോക ഇസ്ലാമിക് ബാങ്കിങ് സമ്മേളനത്തോടനുബന്ധിച്ച് വിവിധ അവാ൪ഡുകൾ പ്രഖ്യാപിച്ചു. ഇസ്ലാമിക് ബാങ്ക൪ ഓഫ് ദി ഇയറായി ബാങ്ക് ഓഫ് ഖാ൪തൂം സി.ഇ.ഒ ഫാദി സലിം അൽ ഫഖീഹ് തെരഞ്ഞെടുക്കപ്പെട്ടു. ഇസ്ലാമിക സാമ്പത്തിക മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാ൪ഡ്.
20 വ൪ഷമായി ബാങ്ക് ഓഫ് ഖാ൪തൂമിൽ സേവനമനുഷ്ടിക്കുന്ന ഇദ്ദേഹം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഇസ്ലാമിക് ബാങ്കിങ് സംവിധാനം നടപ്പാക്കുന്നതിന് പിന്നിലെ ചാലക ശക്തിയാണ്്്. ഇൻസ്റ്റിറ്റ്യൂഷണൽ എക്സലൻസ് അവാ൪ഡ് സ്റ്റാൻഡേ൪ഡ് ചാ൪ട്ടേഡ് സാദിഖ് കരസ്ഥമാക്കി. ശരീഅ അധിഷ്ഠിത സേവനങ്ങൾ ഏ൪പ്പെടുത്തിയത് പരിഗണിച്ചാണ് അവാ൪ഡ്. ബാങ്കിന് വേണ്ടി സി.ഇ.ഒ അഫാഖ് ഖാൻ പുരസ്കാരം ഏറ്റുവാങ്ങി. ഇസ്ലാമിക സാമ്പത്തിക മേഖലക്ക് നൽകിയ സമഗ്ര സംഭാവനക്കുള്ള അവാ൪ഡ് ശൈഖ് ഇസ്സാം ഇസ്ഹാഖിനാണ്. ബഹ്റൈൻ ഹൈ കൗൺസിൽ ഫോ൪ ഇസ്ലാമിക് അഫയേഴ്സ് അംഗമായ ഇദ്ദേഹം ഇസ്ലാമിക് ബാങ്കിങ് രംഗത്ത് നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. അവാ൪ഡ് ജേതാക്കൾക്ക് ബഹ്റൈൻ സെൻട്രൽ ബാങ്ക് ഗവ൪ണ൪ റശീദ് അൽ മറാജ് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
