തപാല്‍ സ്റ്റാമ്പുകള്‍ക്ക് കടുത്ത ക്ഷാമം
text_fieldsതൃശൂ൪: സംസ്ഥാനത്ത് വീണ്ടും തപാൽ സ്റ്റാമ്പ് ക്ഷാമം. മിക്ക ജില്ല, ഗ്രാമീണ പോസ്റ്റ് ഓഫിസുകളിലും അഞ്ചുരൂപക്ക് താഴെയുള്ള സ്റ്റാമ്പുകൾ കിട്ടാനില്ല. മുമ്പ് അഞ്ചുരൂപയുടെ സ്റ്റാമ്പിന് ക്ഷാമം നേരിടുമ്പോൾ പകരം ഒന്ന്, രണ്ട്, മൂന്ന്, നാല് രൂപയുടെ സ്റ്റാമ്പുകൾ നൽകി പരിഹരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ 25 പൈസ മുതൽ അഞ്ചുരൂപ വരെയുള്ള സ്റ്റാമ്പുകൾ തീരെയില്ല.
മഹാരാഷ്ട്രയിലെ നാസിക്കിലെ സെക്യൂരിറ്റി പ്രസിൽ നിന്നാണ് രാജ്യത്തെ 1,55,827 പോസ്റ്റ് ഓഫിസുകൾക്കുള്ള സ്റ്റാമ്പുകൾ അച്ചടിക്കുന്നത്. ഇവിടെനിന്ന് എറണാകുളത്തെ കേരള സ൪ക്കിൾ ഓഫിസിൽ ആവശ്യത്തിനുള്ള സ്റ്റാമ്പുകളത്തെിയിട്ട് മാസങ്ങളായി. ഒരു സ്റ്റാമ്പ് അച്ചടിക്കാൻ കുറഞ്ഞത് രണ്ട് രൂപയിലേറെയാണ് ചെലവ്. നഷ്ടം ഒഴിവാക്കാൻ സ്റ്റാമ്പുകളുടെ അച്ചടി കുറച്ചതാണ് പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്തെ പ്രധാന പോസ്റ്റ് ഓഫിസുകളിൽ ഒന്നുമുതൽ രണ്ടുവരെ ലക്ഷം രൂപയുടെ സ്റ്റാമ്പുകൾ കുറച്ചാണ് വിതരണം ചെയ്യുന്നത്. ഫ്രാങ്കിങ് മെഷീൻ ഉപയോഗിച്ച് 50 പൈസ അധികമായി ഈടാക്കി എൻവലപ്പിൽ സ്റ്റാമ്പ് പതിച്ചു കൊടുക്കുന്ന ബദൽ മാ൪ഗം ഉള്ളത് കൊണ്ടാണ് ഒരുപരിധിവരെ നിലവിൽ പ്രവ൪ത്തനം നടക്കുന്നത്.
ആശംസ കാ൪ഡുകൾ അയക്കുന്ന കാലം എത്തിയപ്പോഴാണ് സ്റ്റാമ്പിന് ക്ഷാമം നേരിടുന്നത്. വിവിധ അപേക്ഷകൾ അയക്കുന്നവരും വെട്ടിലായി. ഇവരെല്ലാം അഞ്ചിന് പകരം 10 രൂപയുടെ സ്റ്റാമ്പ് ഉപയോഗിക്കുകയാണ്. അല്ളെങ്കിൽ കൊറിയ൪, സ്പീഡ് പോസ്റ്റ് എന്നിവക്കായി ഇരട്ടിയിലേറെ തുക ചെലവഴിക്കണം. അതേസമയം, തപാൽ മേഖലയെ തക൪ക്കാൻ കേന്ദ്ര സ൪ക്കാ൪ കൃത്രിമമായി സൃഷ്ടിക്കുന്ന ക്ഷാമമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാ൪ ആരോപിക്കുന്നു. പോസ്റ്റ് ഓഫിസുകൾ നി൪ജീവമാക്കി കൊറിയ൪ കമ്പനികളെ സഹായിക്കുകയാണെന്നും ആക്ഷേപം ഉയ൪ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
