ജയലളിത ഇല്ലാത്ത നിയമസഭ ഇന്നുമുതല്‍; പന്നീര്‍സെല്‍വത്തിന് വെല്ലുവിളി
text_fieldsചെന്നൈ: മുഖ്യമന്ത്രി കസേരയിലിരുന്ന് ചാട്ടുളി പ്രയോഗങ്ങൾ നടത്തി പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കുന്ന ജയലളിതയില്ലാത്ത തമിഴ്നാട് നിയമസഭക്ക് വ്യാഴാഴ്ച തുടക്കം.
മുഖ്യമന്ത്രി ഒ. പന്നീ൪സെൽവത്തിൻെറ നേതൃത്വത്തിൽ സഭയിലത്തെുന്ന എ.ഐ.എ.ഡി.എം.കെക്ക് പ്രതിപക്ഷത്തെ നേരിടൽ കനത്ത വെല്ലുവിളിയാകും. എന്നാൽ, ച൪ച്ചകൾ വെട്ടിക്കുറച്ചും കൂട്ടത്തോടെ സസ്പെൻഡ് ചെയ്തും പ്രതിപക്ഷത്തെ നേരിടാനുള്ള സാധ്യതയും ഏറെയാണ്. തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ അധ്യക്ഷയുമായ ജയലളിത അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യയാക്കപ്പെട്ട ശേഷമുള്ള ആദ്യ നിയമസഭ സമ്മേളനമാണ് വ്യാഴാഴ്ച ആരംഭിക്കുന്നത്. പ്രതിപക്ഷ നേതാവ് വിജയകാന്തിൻെറ ചോദ്യങ്ങളെയും വെല്ലുവിളികളെയും അതേനാണയത്തിൽ തിരിച്ചടിക്കുന്ന ജയലളിതയുടെ അഭാവം ട്രഷറി ബെഞ്ചിൻെറ നെഞ്ചിടിപ്പേറ്റും.
സ൪ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി വിവാദ വിഷയങ്ങൾ സഭയിൽ ഉന്നയിക്കപ്പെടുമെന്ന് ഉറപ്പാണ്. നിയമസഭയിൽ ഉന്നയിക്കുന്ന വിഷയങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ഡി.എം.കെ സ്റ്റാലിൻെറ നേതൃത്വത്തിൽ യോഗം ചേ൪ന്നു. പാൽവില വ൪ധന, സ്വകാര്യ കമ്പനികളിൽനിന്ന് വൈദ്യുതി വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണം, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് മുട്ട വാങ്ങിയതിൽ ക്രമക്കേട്, 17 നവജാത ശിശുക്കൾ ധ൪മപുരിയിലും സേലത്തും മരിച്ചത് തുടങ്ങി നിരവധി വിഷയങ്ങളിൽ സ൪ക്കാ൪ മറുപടി പറയേണ്ടിവരും. മൂന്നു ദിവസത്തേക്കാണ് സഭ ചേരുന്നത്. മരണപ്പെട്ട മുൻനിയമസഭാ സാമാജിക൪ അടക്കമുള്ളവ൪ക്ക് ആദരാഞ്ജലികൾ അ൪പ്പിച്ച് ആദ്യ ദിനം സഭ പിരിയും. മൂന്നാം ദിനം മാത്രമാണ് ച൪ച്ചക്ക് അവസരമുണ്ടാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
