റഹിനേഷിനുവേണ്ടി ജയിക്കാന്‍ വടക്കന്‍പട
text_fieldsകൊച്ചി: ‘റഹിനേഷിനുവേണ്ടി നമ്മൾ കളിക്കും അവനുവേണ്ടി കൊച്ചിയിൽ ജയിക്കും’ -നോ൪ത് ഈസ്റ്റ് യുനൈറ്റഡിൻെറ സ്പാനിഷ് ലോക ചാമ്പ്യൻ ടീമംഗമായ ജോൺകാപ്ഡെവിയ്യ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ടീം യോഗങ്ങളിൽ ആവ൪ത്തിച്ചത് ഇതുമാത്രമായിരുന്നു. കാപ്ഡെവിയ്യ മാത്രമല്ല, കോച്ച് റിക്കി ഹെ൪ബ൪ട്, ഉടമ ജോൺ എബ്രഹാം, ടീമംഗങ്ങളായ കൊകെ, മിഗ്വേൽ ഗാ൪സ്യ തുടങ്ങിയവ൪ക്കെല്ലാം ഇതു റഹിനേഷിൻെറ നാട്ടിലെ മത്സരമാണ്്. തങ്ങളുടെ വിശ്വസ്ത കാവൽകാരനെ അവൻെറ നാട്ടിൽ ജയിപ്പിക്കാൻ കളിക്കുമെന്ന പ്രതിജ്ഞയിലാണ് ടീം ഒന്നടങ്കം മൈതാനത്തുമിറങ്ങുന്നത്.
രണ്ടുവ൪ഷം മുമ്പ് ഇവിടെ ഗോൾവലകാത്തപ്പോൾ റഹിനേഷിനെ ആരുമറിയില്ലായിരുന്നു. ഇന്നു വീണ്ടുമത്തെുമ്പോൾ രാജ്യം ഭാവിതാരമെന്നു വിളിച്ചുതുടങ്ങി ഈ കോഴിക്കോട് പുതിയങ്ങാടി സ്വദേശിയെ. 2011-’12 സീസൺ ഐ ലീഗിൽ വിവാകേരളക്ക് വേണ്ടിയായിരുന്നു റഹിനേഷ് കൊച്ചിയിൽ അവസാനമായി കളിച്ചത്. പിന്നീട്, ഒ.എൻ.ജി.സിയിലേക്കും മുംബൈ ടൈഗേഴ്സിലേക്കും കൂടുമാറിയ ശേഷം ഈവ൪ഷം ആദ്യം ഷില്ളോങ്ങിലെ റാങ്ദജീദ് യുനൈറ്റഡിലേക്ക് കൂടുമാറിയതാണ് റഹിനേഷിനെ ഐ.എസ്.എൽ ടീമായ നോ൪ത് ഈസ്റ്റ് യുനൈറ്റഡിലത്തെിച്ചത്. സീസണിൽ, മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ളൗപോരാട്ടത്തിൽ മുമ്പനാണ് ഈ 21കാരൻ. ഗോവയോട് മൂന്ന് ഗോൾവഴങ്ങിയ അവസാന മത്സരം വരെ ഒന്നുംരണ്ടും സ്ഥാനത്തായിരുന്നു റഹിനേഷ്. ഇപ്പോൾ, 10 കളിയിൽ ഗോൾവലകാത്ത റഹിനേഷ് നാല് ക്ളീൻഷോട്ടും, 31 സേവുമായി ഇന്നും ഹോട്ലിസ്റ്റിലുണ്ട്. മുൻ ഗ്രീക് ഇൻറ൪നാഷനൽ അലക്സാന്ദ്രോസ് സൊ൪വാസിനെ പിന്തള്ളിയാണ് റഹിനേഷ് ടീമിൻെറ ഒന്നാം നമ്പ൪ ഗോളിയായത്.
സ്വന്തം മണ്ണിൽ വീണ്ടും ഗോൾവലകാക്കുമ്പോൾ സ്വപ്നങ്ങളുടെ ഗോൾമുഖത്താണ് റഹിനേഷ്. ‘കൊച്ചിയിലെ, റെക്കോഡ് ജനക്കൂട്ടത്തെകുറിച്ച് എല്ലാവരും പറഞ്ഞു. ഇവിടെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ വേദികളിലും വൻ ജനക്കൂട്ടമാണത്തെുന്നത്. കൊച്ചിയിലും ഗാലറിനിറയുമ്പോൾ സന്തോഷം നൽകുന്നു. അച്ഛനും അമ്മയും സഹോദരിയും, നാട്ടിലെയും കൊച്ചിയിലെയും സുഹൃത്തുക്കളും കളികാണാനത്തെും. ശരിക്കും സ്വന്തംനാട്ടിൽ കളിക്കുന്നതിൻെറ ആവേശത്തിലാണ് ഞാൻ’ -റഹിനേഷ് പറഞ്ഞു.
12കളിയിൽ 13 പോയൻറുള്ള നോ൪ത് ഈസ്റ്റ് യുനൈറ്റഡ് ആറാം സ്ഥാനത്താണുള്ളത്. ഇന്നത്തെ അവസാന ഹോംമാച്ചും, നാട്ടിൽ മുംബൈസിറ്റിക്കെതിരായ മത്സരവും ജയിച്ച് സെമിയിൽ ഇടം നേടുകയാണ് ലക്ഷ്യം. കേരള ബ്ളാസ്റ്റേഴ്സ് ശക്തരായ എതിരാളിയാണ്. ടോട്ടൽ പെ൪ഫോ൪മൻസുള്ള ടീമാണത്.
എങ്കിലും ഞങ്ങളുടെ നിലനിൽപാണ് എൻെറ ലക്ഷ്യം -തികഞ്ഞ പ്രഫഷനൽ ഫുട്ബാളറായ റഹിനേഷ് പറഞ്ഞു നി൪ത്തി. ഒപ്പം, കളത്തിൽ കാണാമെന്നും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
