കൊച്ചിയില്‍ ഇന്ന് മരണക്കളി
text_fieldsകൊച്ചി: സെമിസ്വപ്നം തുലാസിൽ തൂങ്ങുന്ന രണ്ടുപേ൪ ഇന്നു നേ൪ക്കുനേ൪. ഉറപ്പിച്ച നോക്കൗട്ട് ടിക്കറ്റ് അവസാന മത്സരത്തിലെ തോൽവിയിൽ കളഞ്ഞുകുളിച്ചതിൻെറ നിരാശയിലാണ് കേരള ബ്ളാസ്റ്റേഴ്സും നോ൪ത് ഈസ്റ്റ് യുനൈറ്റഡും നി൪ണായക മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ജയിക്കുന്നവ൪ക്ക് സെമി സാധ്യതയും തോൽക്കുന്നവ൪ക്ക് അവസാനത്തെ വാതിലും അടയും. 12 കളിയിൽ 15 പോയൻറുമായി കേരള ബ്ളാസ്റ്റേഴ്സ് നാലും, 13 പോയൻറുമായി നോ൪ത് ഈസ്റ്റ് യുനൈറ്റഡ് ആറും സ്ഥാനത്താണുള്ളത്. ചെന്നൈയിനെതിരെ നിറഞ്ഞ ഗാലറിക്കുമുന്നിൽ കളിച്ചിട്ടും അവസാന മിനിറ്റിൽ വഴങ്ങിയ ഗോളാണ് ബ്ളാസ്റ്റേഴ്സിൻെറ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചത്. നോ൪ത് ഈസ്റ്റാവട്ടെ, ചെന്നൈയിനെ ഹോം മാച്ചിൽ 3-0ന് തോൽപിച്ച ശേഷം എഫ്.സി ഗോവക്കു മുന്നിൽ 0-3ന് തക൪ന്നടിഞ്ഞു.
രണ്ട് ഹോം മത്സരങ്ങളും ജയിച്ചാൽ 21 പോയൻറുമായി ബ്ളാസ്റ്റേഴ്സിന് ആദ്യ നാലിൽ ഏതാണ്ടുറപ്പിക്കാം. എന്നാൽ, ഒരു സമനില പോലും സചിൻ ടെണ്ടുൽകറുടെ സ്വപ്നസംഘത്തിൻെറ മുന്നോട്ടുള്ള യാത്രഅവസാനിപ്പിക്കും. ബ്ളാസ്റ്റേഴ്സിൻെറ രണ്ട് എതിരാളികളും സെമി പ്രവേശത്തിനുവേണ്ടി മല്ലിടുന്നവരാണെന്നതാണ് പ്രത്യേകത. ആദ്യപാദത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ യുനൈറ്റഡിനായിരുന്നു ജയം (1^ 0).
എന്നാൽ, ടൂ൪ണമെൻറ് സജീവമായതോടെ കളിയും മാറിയെന്ന നോ൪ത് ഈസ്റ്റ് കോച്ച് റിക്കി ഹെ൪ബ൪ട് ശരിവെക്കുന്നു. ആദ്യം നേരിട്ട ബ്ളാസ്റ്റേഴ്സ് അല്ല ഇപ്പോൾ. എല്ലാ പൊസിഷനിലും നന്നായി കളിക്കുന്ന ടീമിനെതിരെ മത്സരം കടുത്തതായിരിക്കും. എങ്കിലും ജയത്തിൽ കുറഞ്ഞൊന്നും പരിഹാരമല്ലാത്തതിനാൽ ബ്ളാസ്റ്റേഴ്സിനെ തോൽപിക്കും -കോച്ച് പറഞ്ഞു.
ചെന്നൈയിനോടേറ്റ തോൽവിയുടെ നിരാശയിൽനിന്ന് ടീം തിരിച്ചത്തെിയതായി കേരള ഹെഡ് കോച്ച് ഡേവിഡ് ജയിംസ് പറഞ്ഞു. ‘ടീമിനകത്ത് പ്രശ്നങ്ങളൊന്നുമില്ല. അവസാന മത്സരത്തിൽ ലോങ്വിസിലിനു പിന്നാലെ ഹ്യൂമും-ഗുസ്മാവോയും തമ്മിൽ വാക്കുത൪ക്കമുണ്ടായത് സ്വാഭാവികം മാത്രമാണ്. ഡ്രസിങ് റൂമിലത്തെുമ്പോഴേക്കും പ്രശ്നം പരിഹരിച്ചു. അവസാന സമയത്ത് ഗോൾവഴങ്ങിയതിൻെറ നിരാശമാത്രമായിരുന്നു അത്. ഫുൾഫിറ്റിലുള്ള ടീം ഇന്ന് ജയിക്കാൻ മാത്രമാണിറങ്ങുന്നത്’ -ഡേവിഡ് ജയിംസ് പറഞ്ഞു.
ഗാലറിയിൽ സചിനും ജോൺ എബ്രഹാമും
മത്സരത്തിൽ സാക്ഷിയാവാൻ ഗാലറിയിൽ ടീമുടമകളായ സചിനും ജോൺഎബ്രഹാമുമത്തെും. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സചിൻ കൊച്ചിയിലത്തെിയിരുന്നില്ല. നോ൪ത് ഈസ്റ്റിനൊപ്പം എല്ലാ വേദികളിലുമത്തെുന്ന ജോൺ എബ്രഹാമിന് അച്ഛൻെറ നാട്ടിലേക്കുള്ള വരവ് കൂടിയാണിത്. ആലുവ സ്വദേശിയായ ജോണിൻെറ മകനായ ജോൺ എബ്രഹാം ജനിച്ചതും വള൪ന്നതും പേരെടുത്തതുമെല്ലാം മുംബൈയിലായിരുന്നു. ഉച്ചയോടെ കൊച്ചിയിലത്തെുന്ന സചിൻ ടെണ്ടുൽക൪ വൈകുന്നേരം നാലുമണിയോടെ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
