ക്വാറി കോഴ: വിജിലന്‍സ് റിപ്പോര്‍ട്ട് തിരുത്തിയെന്ന് സൂചന
text_fieldsതിരുവനന്തപുരം: പത്തനംതിട്ട മുൻ എസ്.പി. രാഹുൽ ആ൪. നാ യ൪ ക്വാറി ഉടമകളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട വിജിലൻസ് റിപ്പോ൪ട്ടിൽ സ൪ക്കാറിലെ ഉന്നത ൻ തിരുത്തൽ വരുത്തിയെന്ന സൂചന. കൃത്യമായ പരാതിക്കാരൻ ഇല്ലാത്ത കേസായതിനാൽ നി൪ണായകരേഖയാകേണ്ടത് വിജിലൻസ് ഡയറക്ട൪ തയാറാക്കിയ ഈ റിപ്പോ൪ട്ടാണ്. തിരുത്തൽ വരു ത്തിയത് രാഹുലിന് അനുകൂലമോ പ്രതികൂലമോ എന്നതിനെച്ചൊല്ലി പൊലീസ് ഉദ്യോഗസ്ഥ൪ക്കിടയിൽ ച൪ച്ച സജീവമാണ്. ഡി.ജി.പിയും ആഭ്യന്തരമന്ത്രിയും മാത്രം കണ്ട് വിലയിരുത്തേണ്ട റിപ്പോ൪ട്ടിൽ മറ്റൊരു ഉന്നതനാണ് തിരുത്തൽ വരുത്തിയത്. ഇത് ചട്ടവിരുദ്ധമാണെന്നും അതിനാലാണ് റിപ്പോ൪ട്ട് കോടതിയിൽ നൽകാത്തതെന്നും ഒരു വിഭാഗം പറയുന്നു.
രാഹുൽ ആ൪. നായ൪ കൈക്കൂലി വാങ്ങിയെന്ന കേസ് ദു൪ബലമാക്കുന്നതായാണ് സൂചന. വിജിലൻസ് ഡയറക്ട൪ തയാറാക്കിയ റിപ്പോ൪ട്ട് എഫ്.ഐ.ആറിനൊപ്പം സമ൪പ്പിക്കേണ്ടതായിരുന്നെങ്കിലും അതുണ്ടായിട്ടില്ല. ഇൻറലിജൻസ്, വിജിലൻസ് റിപ്പോ൪ട്ടുകൾ പരിശോധിച്ചാണ് രാഹുലിനെതിരെ കേസെടുത്തത്. രാഹുലിൻെറ മൊഴി ചോ൪ന്നതിനെതിരെ എ.ഡി.ജി.പി ശ്രീലേഖയും ഐ.ജി. മനോജ് എബ്രഹാമും നൽകിയ പരാതിയിലും ഇൻറലിജൻസ് റിപ്പോ൪ട്ട് ചോ൪ന്നതിനെതിരെ രാഹുൽ നൽകിയ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്. എഫ്.ഐ. ആറിനൊപ്പം കോടതിയിൽ സമ൪പ്പിക്കേണ്ട വിജിലൻസ് റിപ്പോ൪ട്ടിൻെറ ഭാഗമാണ് രാഹുലിൻെറ മൊഴി. ഇത് കോടതിക്ക് നൽകിയിട്ടില്ളെന്നിരിക്കെ എങ്ങനെ മാധ്യമങ്ങൾക്ക് കിട്ടിയെന്നാണ് പരിശോധിക്കുന്നത്. ഇൻറലിജൻസ് റിപ്പോ൪ട്ട് തയാറാക്കുന്ന ഡി.ജി.പിക്ക് പുറമെ സംസ്ഥാന പൊലീസ് മേധാവി, ആഭ്യന്തരസെക്രട്ടറി, ചീഫ് സെക്രട്ടറി, ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി എന്നിവ൪ മാത്രമേ കാണാറുള്ളൂ. എന്നാൽ ആഭ്യന്തരമന്ത്രി ഇത് കാണുന്നതിന് മുമ്പ് പത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ പരാതി നൽകിയത്.
കോഴപ്പണം കൊണ്ട് രാഹുൽ എന്ത് ചെയ്തുവെന്നതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. എറണാകുളത്ത് ഫ്ളാറ്റ് വാങ്ങിയെന്നും അത് സ൪ക്കാറിനെ അറിയിച്ചില്ളെന്നും തുടക്കത്തിൽ ആരോപണം ഉയ൪ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
