Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightബാര്‍ ഉടമകളുമായി...

ബാര്‍ ഉടമകളുമായി ഒത്തുകളിച്ചെന്ന് ഐസക്; വീഴ്ച തെളിയിച്ചാല്‍ സ്ഥാനമൊഴിയാമെന്ന് മന്ത്രി ബാബു

text_fields
bookmark_border
ബാര്‍ ഉടമകളുമായി ഒത്തുകളിച്ചെന്ന് ഐസക്; വീഴ്ച തെളിയിച്ചാല്‍ സ്ഥാനമൊഴിയാമെന്ന് മന്ത്രി ബാബു
cancel

തിരുവനന്തപുരം: ബാ൪ വിഷയത്തിൽ ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകാതെ ഒത്തുകളിച്ചെന്ന് നിയമസഭയിൽ ഡോ. തോമസ് ഐസക്. വീഴ്ച തെളിയിച്ചാൽ സ്ഥാനമൊഴിയാമെന്ന് മന്ത്രി കെ. ബാബുവും. മദ്യനയം നടപ്പാക്കുന്നതിലെ അലംഭാവം ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനിടെയാണ് ഇരുവരും കോ൪ത്തത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും മന്ത്രി കെ. ബാബുവിൻെറയും മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

മദ്യനയത്തിൽ കോടതി ഇടപെട്ട് അലോസരമുണ്ടാക്കുന്നത് ശരിയല്ളെന്ന് മറുപടിയിൽ മന്ത്രി ബാബു പറഞ്ഞു. നയം രൂപവത്കരിക്കാൻ സ൪ക്കാറിന് അവകാശമുണ്ടോയെന്ന ചോദ്യമാണ് ഉയരുന്നത്. മദ്യനയം ഹൈകോടതി തള്ളിയാൽ സുപ്രീംകോടതിയിൽ പോകും. ബാ൪ ഉടമകളോട് ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. അപ്പീലിൽ വീഴ്ചയുണ്ടെന്ന് തെളിയിച്ചാൽ സ്ഥാനമൊഴിയാൻ തയാറാണ്. കോടതി വിധിയുണ്ടായപ്പോൾതന്നെ അപ്പീലുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ അറിയിച്ചിരുന്നു. കേസിൽ ഹാജരായ കപിൽ സിബലിൻെറ അംഗീകാരംകൂടി നേടേണ്ടതുണ്ടായിരുന്നതുകൊണ്ടാണ് ഹരജി ഫയൽ ചെയ്യാൻ വൈകിയത്.

എന്നാലും കഴിഞ്ഞമാസം 29 വരെ സമയമുണ്ടായിട്ടും 25നുതന്നെ ഫയൽ ചെയ്തു. കഴിഞ്ഞ സ൪ക്കാ൪ 152 ബാറുകൾക്ക് ലൈസൻസ് നൽകിയപ്പോൾ ഈ സ൪ക്കാ൪ ആകെ 66 എണ്ണത്തിന് മാത്രമാണ് ലൈസൻസ് നൽകിയത്. ബാറുകാരുമായി ഒത്തുകളിക്കാനാണെങ്കിൽ ഇടതുപക്ഷത്തിൻെറ കാലത്തെ നയം തുടരുകയോ കോടതിവിധി മറയാക്കുകയോ ചെയ്യാമായിരുന്നെന്നും മന്ത്രി പറഞ്ഞു.

മദ്യനയത്തിൻെറ ഓരോ പരിണാമഘട്ടത്തിലും അഴിമതി മണക്കുന്നുണ്ടെന്ന് ഡോ. തോമസ് ഐസക് ആരോപിച്ചു. ഇപ്പോൾ പൂട്ടിയ 418 ബാറുകൾക്കും ബിയ൪ പാ൪ലറുകൾ അനുവദിക്കുന്നതിനുള്ള ച൪ച്ചകളാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ അനുമതിയോടെ 418 ബാറുകൾക്കും ലൈസൻസ് നൽകുന്നതിനുള്ള കുറിപ്പ് മന്ത്രി ബാബു മന്ത്രിസഭാ യോഗത്തിൽ വെച്ചു. മന്ത്രിസഭയുടെ നടപടിക്രമങ്ങളും ചട്ടവും പ്രകാരം താൻ കാണണമെന്ന് മാണി പറഞ്ഞു. ഏകാംഗ കമീഷൻെറയും നികുതിവകുപ്പ് സെക്രട്ടറിയുടെയും റിപ്പോ൪ട്ട് 418നും അനുമതി നൽകണമെന്നായിരുന്നു. പിന്നെയെന്തായിരുന്നു നിയമപ്രശ്നമെന്ന് മാണിയോട് ഐസക് ചോദിച്ചു.

ഇതിനിടെയാണ് ഇടപാട് നടത്തിയതെന്ന് ഐസക് ആരോപിച്ചപ്പോൾ ഇടപാട് നിങ്ങളാണ് നടത്തിയതെന്ന് മാണി തിരിച്ചടിച്ചു. പ്രായോഗികവാദികളും ആദ൪ശവാദികളും തമ്മിൽ പോര് രൂക്ഷമായതും പ്രായോഗികവാദികളുടെ പക്ഷത്തുനിന്ന മാണിയും മറ്റും കൂറുമാറിയതും പിന്നീടാണെന്ന് ഐസക് പറഞ്ഞു. ഇതോടെ ഒറ്റപ്പെട്ട മുഖ്യമന്ത്രി എല്ലാവരെയും വെട്ടിയതാണ് ഈ മദ്യനയമെന്നും ഐസക് പറഞ്ഞു.

മാണിയെ കുറ്റമുക്തനാക്കി വിധി പ്രസ്താവിച്ചിരിക്കുകയാണെന്ന് ഇറങ്ങിപ്പോക്കിനുമുമ്പ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചു. കക്ഷിനേതാക്കളായ സി. ദിവാകരൻ, മാത്യു ടി. തോമസ്, തോമസ് ചാണ്ടി എന്നിവരും സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story