ബര്‍ദ്വാന്‍ സ്ഫോടനവും ചിട്ടി തട്ടിപ്പുമായി ബന്ധമില്ല ^കേന്ദ്രം
text_fieldsന്യൂഡൽഹി: ബി.ജെ.പി പ്രസിഡൻറ് അമിത്ഷായുടെ രാഷ്ട്രീയക്കള്ളം മോദിസ൪ക്കാ൪തന്നെ പൊളിച്ചു. ശാരദ ചിട്ടി തട്ടിപ്പു പണം ബ൪ദ്വാൻ സ്ഫോടനത്തിന് ഉപയോഗിച്ചുവെന്നും, സ്ഫോടനത്തിൽ തൃണമൂൽ കോൺഗ്രസിന് പങ്കുണ്ടെന്നും അമിത്ഷാ കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ ബി.ജെ.പി റാലിയിൽ ആരോപിച്ചിരുന്നു. എന്നാൽ, ചിട്ടിപ്പണവും സ്ഫോടനവുമായി ബന്ധമുണ്ടെന്ന് ഇതുവരെ അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് ചുമതല വഹിക്കുന്ന സഹമന്ത്രി ഡോ. ജിതേന്ദ്രസിങ് ലോക്സഭയെ അറിയിച്ചു.
ബി.ജെ.പിയേയും അമിത്ഷായേയും വെട്ടിലാക്കുന്നതാണ് സഭക്ക് മന്ത്രി എഴുതിനൽകിയ മറുപടി. ചിട്ടിപ്പണം ഭീകരപ്രവ൪ത്തനത്തിന് സഹായം നൽകുന്നവിധം ബംഗ്ളാദേശിലേക്ക് പോയിട്ടില്ളെന്നും മന്ത്രി വിശദമാക്കി. ചിട്ടിപ്പണം ഭീകരതക്ക് ദുരുപയോഗിച്ചുവെന്ന സൂചനകളെക്കുറിച്ച് സ൪ക്കാ൪ വിശദാംശങ്ങൾ തേടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മന്ത്രി. അന്വേഷണ വിവരങ്ങൾ സ൪ക്കാ൪ ചോദിച്ചിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. തനിക്ക് അനുകൂലമായി കേസന്വേഷണത്തിൻെറ ഗതി തിരിക്കാൻ നിരവധിപേ൪ക്ക് ശാരദ ചിട്ടിഫണ്ട് മേധാവി വൻതുക വാഗ്ദാനം ചെയ്തുവോ എന്ന ചോദ്യത്തിന്, വിഷയത്തിൽ അന്വേഷണം നടന്നുവരുന്നുവെന്നായിരുന്നു മറുപടി.
അമിത്ഷായെ തള്ളിപ്പറയുന്ന പ്രസ്താവന ചൂടുള്ള ച൪ച്ചയായതിനെ തുട൪ന്ന് ജിതേന്ദ്രസിങ് വിശദീകരണവുമായി രംഗത്തിറങ്ങി. ആ൪ക്കും ക്ളീൻചിറ്റ് നൽകിയിട്ടില്ളെന്നാണ് അദ്ദേഹം വിശദീകരിച്ചത്. കേസിൽ അന്വേഷണം നടക്കുകയാണെന്ന് താൻ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അമിത്ഷാ മാപ്പുപറയണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തിറങ്ങി. അമിത്ഷാ നല്ലയാളല്ല. ഗുജറാത്തിലെ അറിയപ്പെടുന്ന ക്രിമിനലാണ്. കള്ളമാണ് അയാൾ പറയുന്നത് -തൃണമൂൽ എം.പി കല്യാൺ ബാന൪ജി പറഞ്ഞു.
അമിത്ഷാക്ക് വിവരമില്ളെന്നും കൂടുതൽ സൂക്ഷ്മത പാലിക്കണമെന്നും തൃണമൂലിൻെറ സഭാനേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. പത്രവാ൪ത്തകളെ അടിസ്ഥാനമാക്കിയാണ് അമിത്ഷാ പ്രസംഗിച്ചതെന്നും, അതുകൊണ്ട് സ൪ക്കാറിനോ പാ൪ട്ടിക്കോ അസ്വസ്ഥതയില്ളെന്നും ബി.ജെ.പി വക്താവ് സിദ്ധാ൪ഥനാഥ് സിങ് പറഞ്ഞു. ബി.ജെ.പിയും തൃണമൂലുമായി ചില പിന്നാമ്പുറ ഇടപാടുകൾ നടക്കുന്നുവെന്നാണ് ഇതേക്കുറിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി നിരീക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
