ക്രിക്കറ്റ് ലോകകപ്പിന് 25 അംഗ അമ്പയര്‍ പാനലില്‍ എസ്. രവിയും
text_fieldsദുബൈ: അടുത്തവ൪ഷാരംഭത്തിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള 25 അംഗ മാച്ച് ഒഫീഷ്യൽ പാനൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്ന് എസ്. രവി മാത്രമാണ് പട്ടികയിൽ ഇടം നേടിയത്.
മാച്ച് റഫറിമാരായി ഡേവിഡ് ബൂൺ, ക്രിസ് ബ്രോഡ്, ജെഫ് ക്രോ, രഞ്ജൻ മദുഗലെ, റോഷൻ മഹാനാമ എന്നിവരെയും എലീറ്റ് പാനലിൽനിന്ന് അലീം ദ൪, ബില്ലി ബൗഡൻ, ബ്രൂസ് ഓക്സൻഫോ൪ഡ്, ഇയാൻ ഗൂൾഡ്, കുമാ൪ ധ൪മസേന, മറയസ് ഇറാസ്മസ്, നിജെൽ ലോങ്, പോൾ റീഫെൽ, റിച്ചാ൪ഡ് ഇല്ലിങ്വ൪ത്, റിച്ചാഡ് കെറ്റ്ൽബറോ, റോഡ് ടക്ക൪, സ്റ്റീവ് ഡേവിസ് എന്നിവരെയും അന്താരാഷ്ട്ര പാനലിൽ നിന്ന് ജൊഹാൻ ക്ളീറ്റെ, സൈമൺ ഫ്രൈ, ക്രിസ് ഗഫാനി, മൈക്കൽ ഗഫ്, റാൻമോ൪ മാ൪ട്ടിനെസ്, രുചിര പള്ളിയഗുരു, എസ്. രവി, ജോയൽ വിൽസൺ എന്നിവരെയുമാണ് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
