ഭോപാല്‍ ദുരന്ത കേസ് കോടതിക്കു പുറത്ത് തീര്‍പ്പാക്കാന്‍ അമേരിക്ക ശ്രമിച്ചതായി രേഖ
text_fieldsന്യൂഡൽഹി: ടാറ്റയെ മധ്യസ്ഥനാക്കി ഭോപാൽ വ്യവസായിക ദുരന്ത കേസ് കോടതിക്കു പുറത്ത് ഒത്തുതീ൪പ്പാക്കാൻ അമേരിക്ക ശ്രമിച്ചതായി രേഖകൾ. രണ്ട് ഇന്ത്യൻ കോടതികൾ നി൪ദേശിച്ചതിനെക്കാൾ ഉയ൪ന്ന തുക നഷ്ടപരിഹാരമായി നൽകാൻ യൂനിയൻ കാ൪ബൈഡ് തയാറാണെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിംഗറുടെ സന്ദേശം ടാറ്റാ സൺസ് കമ്പനി ചെയ൪പേഴ്സനായിരുന്ന ജെ.ആ൪.ഡി ടാറ്റ 1988ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് കൈമാറിയിരുന്നു.
വിവിധ കോ൪പറേറ്റ് കമ്പനികളുടെ ഉപദേശകനായിരുന്ന കിസിംഗ൪ കേസുകൾ ഇഴയുന്നത് ഒഴിവാക്കാനും ഇരകൾക്ക് ഉയ൪ന്ന നിരക്കിലെ നഷ്ടപരിഹാരം ലഭിക്കാനുള്ള മഹത്തായ അവസരം എന്ന മട്ടിലാണ് ഈ നി൪ദേശം മുന്നോട്ടുവെച്ചിരുന്നത്. ഉയ൪ന്ന നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും എത്ര നൽകുമെന്ന് യു.എസ് സെക്രട്ടറി വ്യക്തമാക്കിയിരുന്നില്ല. നി൪ദേശം പരിഗണിക്കാമെന്ന് രാജീവ് ടാറ്റക്ക് മറുപടി നൽകുകയും ചെയ്തു. എന്നാൽ, ഏറെ വൈകാതെ കുറഞ്ഞ നഷ്ടപരിഹാരം വിധിച്ച് കേസിൽ സുപ്രീംകോടതി വിധി പറയുകയായിരുന്നു.
ടാറ്റ രാജീവിനയച്ച കത്തും മറുപടിയുമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പിന്നീട് യൂനിയൻ കാ൪ബൈഡിനെ ഡവ് കെമിക്കൽ കമ്പനി ഏറ്റെടുത്തു. ദുരന്തം വരുത്തിവെച്ച ഭോപാലിലെ പ്ളാൻറാകട്ടെ ഇപ്പോൾ ടാറ്റയുടെ സ്വത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
