സി.ബി.ഐ ഡയറക്ടര്‍ അനില്‍കുമാര്‍ സിന്‍ഹ സ്ഥാനമേറ്റു
text_fieldsന്യൂഡൽഹി: രാജ്യത്തെ സുപ്രധാന അന്വേഷണ ഏജൻസിയായ സി.ബി.ഐയുടെ പുതിയ തലവനായി അനിൽകുമാ൪ സിൻഹ ചുമതലയേറ്റു. 2ജി സ്പെക്ട്രം അന്വേഷണത്തിൽ സി.ബി.ഐ സുപ്രീംകോടതിയുടെ കടുത്ത വിമ൪ശത്തിന് വിധേയമായ സാഹചര്യത്തിലാണ് 58കാരനായ സിൻഹ ചുമതലയേൽക്കുന്നത്.
സി.ബി.ഐ സ്പെഷൽ ഡയറക്ട൪ ആയിരുന്ന സിൻഹ ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസിൻെറ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ രഞ്ജിത് സിൻഹക്കും എ.പി. സിങ്ങിനും പുറമെ ഡയറക്ട൪ സ്ഥാനത്തത്തെുന്ന മൂന്നാമത്തെ ബിഹാറുകാരനാണ് 1979 ഐ.പി.എസ് ബാച്ചുകാരനായ അനിൽകുമാ൪ സിൻഹ. സി.ബി.ഐയുടെ വിശ്വാസം വീണ്ടെടുക്കലായിരിക്കും സിൻഹയുടെ ആദ്യ ദൗത്യം. രാജ്യത്തെ മുഖ്യ അന്വേഷണ ഏജൻസി തലവൻെറ ഉത്തരവാദിത്തം പൂ൪ണവിനയത്തോടെ സ്വീകരിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
