മുല്ലപ്പെരിയാര്‍: ആഘാത പഠനം 10 കിലോമീറ്റര്‍ ചുറ്റളവില്‍
text_fieldsന്യൂഡൽഹി: മുല്ലപ്പെരിയാറിൽ ഒരു പുതിയ അണക്കെട്ടിൻെറ പരിസ്ഥിതി ആഘാത പഠനത്തിന് കേരള സ൪ക്കാ൪ സമ൪പ്പിച്ച അപേക്ഷയിൽ ദേശീയ വന്യജീവി ബോ൪ഡിൻെറ സ്ഥിരംസമിതിയാണ് പഠനത്തിന് അനുമതി നൽകിയത്. കേരളം നി൪മിക്കാൻ ഉദ്ദേശിക്കുന്ന പുതിയ അണക്കെട്ടിൻെറ 10 കിലോമീറ്റ൪ ചുറ്റളവിലായിരിക്കും ആഘാത പഠനം നടത്തുക. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നി൪മിക്കുന്നതിനുള്ള പരിസ്ഥിതി ആഘാത പഠനത്തിന് ആഗസ്റ്റിൽ ചേ൪ന്ന ദേശീയ വന്യജീവി ബോ൪ഡിൻെറ സ്ഥിരംസമിതിക്ക് മുമ്പാകെയാണ് കേരളം അനുമതി തേടിയതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വാ൪ത്താക്കുറിപ്പിൽ വ്യക്തമാക്കി.
നിലവിലുള്ള മുല്ലപ്പെരിയാ൪ അണക്കെട്ട് പെരിയാ൪ കടുവ സങ്കേതത്തിലാണെന്ന കാര്യം പരിസ്ഥിതി മന്ത്രാലയം എടുത്തുപറഞ്ഞു. പുതുതായി ഭൂമി തരംമാറ്റം നടത്താതെയും ഒരു വനഭൂമിയെയും ബാധിക്കാതെയും ആണ് പുതിയ അണക്കെട്ട് എന്ന നി൪ദേശമാണ് കേരളം മുന്നോട്ടുവെക്കുന്നത്.
സ്ഥിരംസമിതിയിൽ നടന്ന ച൪ച്ചക്കുശേഷമാണ് പരിസ്ഥിതി ആഘാത പഠനത്തിനു വേണ്ടി മാത്രമുള്ള അനുമതി എന്ന നിലയിൽ കേരളത്തിൻെറ അപേക്ഷ അംഗീകരിച്ചത്. പരിസ്ഥിതി ആഘാത പഠനം നടത്തുന്നത് ഏതെങ്കിലും തരത്തിലുള്ള ദിശാമാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ളെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടെന്ന് മന്ത്രാലയം പ്രത്യേകം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.