ക്വിക് വെരിഫിക്കേഷന്‍ തീര്‍ന്നാല്‍ മാണിക്കെതിരെ കേസെടുക്കാന്‍ സാധ്യത
text_fieldsതിരുവനന്തപുരം: ബാ൪ കോഴക്കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കാനാകില്ളെന്നും മന്ത്രി കെ.എം. മാണിക്കെതിരെ കേസെടുക്കുന്ന കാര്യം വിജിലൻസിന് തീരുമാനിക്കാമെന്നുമുള്ള ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിനെതിരെ എഫ്.ഐ.ആ൪ രജിസ്റ്റ൪ ചെയ്യാനുള്ള സാധ്യത തെളിയുന്നു. ഡിസംബ൪ 12ന് ക്വിക് വെരിഫിക്കേഷൻ കാലാവധി കഴിയുന്നതോടെ കേസ് രജിസ്റ്റ൪ ചെയ്യാനാണ് സാധ്യത.
ബാ൪ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ വ൪ക്കിങ് പ്രസിഡൻറ് ബിജു രമേശിൻെറ ഡ്രൈവ൪ അമ്പിളിയുടെയും അക്കൗണ്ടൻറ് അജേഷിൻെറയും മൊഴിയുടെ അടിസ്ഥാനത്തിലാകും കേസെടുക്കുക. കോഴ നൽകാൻ പോയ ബാറുടമകളെ താനാണ് മാണിയുടെ വീട്ടിൽ കൊണ്ടുവിട്ടതെന്നാണ് അമ്പിളിയുടെ മൊഴി. മാണിയെ കാണാൻ പോയപ്പോൾ ബാറുടമകളുടെ കൈയിലുണ്ടായിരുന്ന ബാഗ് തിരികെ വന്നപ്പോൾ ഇല്ലായിരുന്നെന്നും മൊഴിയിൽ പറയുന്നു. മാണിക്ക് നൽകാൻ ബിജു രമേശിൻെറ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായാണ് അജേഷിൻെറ മൊഴി. ഇവ കേസിന് ബലം നൽകുന്നതാണെന്നാണ് വിജിലൻസിൻെറ വിലയിരുത്തൽ.
ബാ൪ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ഡി. ധനേഷ്, പ്രസിഡൻറ് രാജ്കുമാ൪ ഉണ്ണി എന്നിവരുൾപ്പെടെയുള്ളവ൪ 10ന് മൊഴി നൽകാൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ബിജുവിൻെറ ആരോപണങ്ങളെ തള്ളിയാലും അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്ന് വിജിലൻസ് ഡയറക്ട൪ വിൻസൻ എം. പോളിന് നിയമോപദേശം ലഭിച്ചതായാണ് സൂചന.
മദ്യനയത്തിൽ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ അറിയിച്ചതും ശ്രദ്ധേയമാണ്. ബാറുടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങൾ മദ്യനയത്തിലുണ്ടായാൽ കേസിൽ നി൪ണായകമാകും. ത്രീസ്റ്റാ൪ വരെയു ള്ള ഹോട്ടലുകൾക്ക് ബാ൪ലൈസ ൻസ് നൽകുകയും പുതിയ ലൈസൻസുകൾ ഫൈവ് സ്റ്റാറിന് മാത്രമായി നിജപ്പെടുത്തുകയും ചെയ്യുന്ന തരം ഭേദഗതിക്കായി ബാറുടമകളുടെ നേതൃത്വത്തിൽ നീക്കം നടത്തുന്നതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
