കുരങ്ങുപനി: വിദഗ്ധ സംഘം നാഗമലയിലെത്തി
text_fieldsകരുളായി: കുരങ്ങുപനി പടരുന്നതായി സൂചന ലഭിച്ച ഉൾവനത്തിലെ നാഗമലയിൽ വിദഗ്ധ സംഘം പരിശോധന നടത്തി. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വൈറോളജി വിഭാഗം തലവൻ ഡോ. അരുൺ കുമാ൪, ഡെപ്യൂട്ടി ഡി.എം.ഒ ന്യൂന മ൪ജ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നാഗമലയിലെ ചോലനായ്ക്ക൪ ആവാസ കേന്ദ്രത്തിലത്തെി പരിശോധനയും ചികിത്സയും ലഭ്യമാക്കിയത്.
നാഗമല അളയിലെ താടി മാതന് കഴിഞ്ഞ ദിവസം കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. നിലമ്പൂ൪ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും താമസിയാതെ മടങ്ങുകയായിരുന്നു.
മകൻ ഹരിദാസൻ, ഇയാളുടെ മൂന്നു പെൺകുട്ടികൾ, നാഗമല കുറുമ്പി എന്നിവ൪ക്കാണ് പനി ബാധിച്ചിട്ടുള്ളത്. പനിബാധ കണ്ടത്തെിയ ഏഴു പേരുടെയും രക്തസാമ്പിളുകൾ പരിശോധനക്കായി സംഘം ശേഖരിച്ചു. കരുളായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയ൪ ഹെൽത്ത് ഇൻസ്പെക്ട൪മാരായ അജി ആനന്ദ്, രാജേഷ് ഫ്രാൻസിസ്, ജീവനക്കാരൻ അനൂപ് ഡാനിയേൽ എന്നിവ൪ സംഘത്തിലുണ്ടായിരുന്നു. ഇതിനിടയിൽ കരുളായി പഞ്ചായത്തിലെ ജനവാസ മേഖലയായ പനിച്ചോലയിൽ ഒരു കുരങ്ങിനെ കൂടി ചത്ത നിലയിൽ കണ്ടത്തെി.
പ്രതിരോധ പ്രവ൪ത്തനങ്ങൾ വിലയിരുത്താൻ മലപ്പുറം ജില്ലാ കലക്ട൪ കെ. ബിജുവും സംഘവും മാഞ്ചീരി കോളനി സന്ദ൪ശിച്ചു. വനത്തിലെ ചോലനായ്ക്കരുടെ അളകളിൽ രോഗം പട൪ന്ന സാഹചര്യത്തിലായിരുന്നു സന്ദ൪ശനം. പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യവകുപ്പ് അധികൃത൪ കോളനികളിലും ചോലനായ്ക്കരുടെ അളകളിലും പ്രതിരോധ കുത്തിവെപ്പെടുക്കുകയും ബോധവത്കരണ ക്ളാസുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അസി. കലക്ട൪ ഗോപാലകൃഷ്ണൻ, ഡെപ്യൂട്ടി കലക്ട൪ കുമാ൪, കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ പൂഴിക്കുത്ത് തുടങ്ങിയവ൪ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
