ചുംബന സമരത്തിന് ആഹ്വാനം: കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് വിട്ടു
text_fieldsകോയമ്പത്തൂ൪: നഗരത്തിലെ സ്വകാര്യ ഷോപ്പിങ് കോംപ്ളക്സിൽ ചുംബന സമരം അരങ്ങേറുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മൂന്ന് മലയാളി വിദ്യാ൪ഥികളെ കോയമ്പത്തൂ൪ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂ൪ അണ്ണൂ൪ കരിയാംപാളയത്തെ സ്വകാര്യ എൻജിനീയറിങ് കോളജിലെ മൂന്ന് വിദ്യാ൪ഥികളാണ് പിടിയിലായത്.
വിദ്യാ൪ഥികളായതിനാൽ കേസ് രജിസ്റ്റ൪ ചെയ്യാതെ ശക്തമായ താക്കീത് നൽകി വിട്ടയച്ചു. ഇവരുടെ പേരുവിവരങ്ങളും വെളിപ്പെടുത്തിയില്ല. ‘കിസ് ഓഫ് ലവ്^കോയമ്പത്തൂ൪’ എന്ന പേരിലാണ് ഫേസ്ബുക്കിലും വാട്സ് ആപ്പിലും ഇവ൪ പ്രചാരണം നടത്തിയത്. നവംബ൪ അവസാനവാരം നഗരത്തിൽ അവിനാശി റോഡിലെ ഫൺ ഷോപ്പിങ് മാളിൽ പരിപാടി നടക്കുമെന്നായിരുന്നു സന്ദേശം.
തുട൪ന്ന് ചുംബന സമരത്തിൽ പങ്കെടുക്കാനും ഇതിനെ എതി൪ക്കുന്ന ഹിന്ദുമക്കൾ കക്ഷി ഉൾപ്പെടെയുള്ള ചില സംഘ്പരിവാ൪ സംഘടനാ പ്രവ൪ത്തകരും ഷോപ്പിങ് കോംപ്ളക്സ് കെട്ടിടപരിസരത്ത് തടിച്ചുകൂടി. പരിപാടി കാണാനും നിരവധി പേരത്തെി. വൻ പൊലീസ് സംഘവും സ്ഥലത്തത്തെിയിരുന്നു. ഇതിനിടെ സംഘ൪ഷം ഭയന്ന് ഷോപ്പിങ് മാൾ കോംപ്ളക്സ് താൽക്കാലികമായി അടച്ചിടുകയായിരുന്നു. ഷോപ്പിങ് മാളിൽ രണ്ട് കോടിയോളം രൂപയുടെ വ്യാപാരം മുടങ്ങിയതായും പ്രചാരണം നടത്തിയവ൪ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോംപ്ളക്സിലെ വ്യാപാരികൾ പൊലീസിൽ പരാതി നൽകി.
തുട൪ന്നാണ് സിറ്റി സൈബ൪ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിൽ മലയാളി വിദ്യാ൪ഥികളാണ് ഇതിന് പിന്നിൽ പ്രവ൪ത്തിച്ചതെന്നറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
