ആദായ നികുതി റെയ്ഡില്‍ 12.5 കോടിയും ആഭരണങ്ങളും പിടികൂടി
text_fieldsലഖ്നോ: നോയിഡ, ഗ്രേറ്റ൪ നോയിഡ, യമുന എക്സ്പ്രസ്വേകളുടെ ചുമതലയുള്ള ചീഫ് എൻജിനീയറുടെയും ഭാര്യയുടെയും വസതികളിലും ബന്ധമുള്ള മറ്റു സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടത്തെിയത് 12 കോടി രൂപയും കോടികൾ വിലമതിക്കുന്ന രത്നങ്ങൾ പതിച്ച രണ്ട് കിലോഗ്രാം സ്വ൪ണാഭരണങ്ങളും 12 ലക്ഷം രൂപയും.
ഉത്ത൪പ്രദേശ് മുൻമുഖ്യമന്ത്രി മായാവതിയുടെ അടുത്തയാളായി അറിയപ്പെടുന്ന ചീഫ് എൻജിനീയ൪ യാദവ് സിങ്ങിൻെറയും ഭാര്യയുടെയും വസതികളിലും ഇവരുമായി ബന്ധമുള്ള സ്ഥാപനങ്ങളിലുമായിരുന്നു വ്യാഴം, വെള്ളി ദിവസങ്ങളിലായി റെയ്ഡ് നടത്തിയത്.
സിങ്ങിൻെറ ഭാര്യ കുസും ലത ഡയറക്ടറായിരുന്ന മക്കോൺ ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡിൻെറ മറ്റൊരു ഡയറക്ട൪ രാജേന്ദ്ര മനോച്ചയുടെ വീടിന് പുറത്ത് പാ൪ക്കുചെയ്തിരുന്ന കാറിൽ നിന്നാണ് 12 കോടി രൂപ കണ്ടെടുത്തത്. വീട്ടിലെ സോഫയിൽ ഒളിപ്പിച്ച താക്കോൽ കണ്ടെടുത്ത് പുറത്ത് പാ൪ക്കുചെയ്തിരുന്ന എസ്.യു.വി ഇനത്തിലുള്ള കാറു തുറന്ന് പരിശോധിച്ചപ്പോൾ സീറ്റിനടിയിലാണ് പണം കണ്ടത്തെിയത്.
സിങ്ങിൻെറ വസതിയിൽനിന്നാണ് 12 ലക്ഷവും രണ്ട് കിലോ സ്വ൪ണാഭരണങ്ങളും കണ്ടെടുത്തത്. കുസും ലതയുടെ ബിസിനസ് പങ്കാളിയായ അനിൽ പെഷാവരിയുടെ വസതിയിൽ നടത്തിയ റെയ്ഡിൽ 40 ലക്ഷവും 12.5 കോടി രൂപയുടെ കണക്കിൽ പെടാത്ത ഓഹരികളും കണ്ടെടുത്തു.
ഭൂമി, ഓഹരി ഇടപാടുകളിലായി ഇവരുടെ കമ്പനികളുടെ ക്രമക്കേടാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്.
മായാവതിയുടെ ഭരണകാലത്ത് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ചുമതലയുണ്ടായിരുന്ന യാദവ് സിങ് 954 കോടി രൂപയുടെ അഴിമിതിക്കേസിൽ കുറ്റാരോപിതനായതിനെ തുട൪ന്ന് സസ്പെൻഷനിലായിരുന്നു.
അപ്രതീക്ഷിതമായി ഒരാഴ്ചമുമ്പ് വീണ്ടും സുപ്രധാന തസ്തികയിൽ നിയമിക്കപ്പെടുകയായിരുന്നു. പണം കണ്ടെടുത്തതിനെ തുട൪ന്ന് ഇദ്ദേഹത്തെ ചുമതലകളിൽനിന്ന് സ൪ക്കാ൪ ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
