ട്വീറ്റിന് വിമര്‍ശം; മലേഷ്യന്‍ എയര്‍ലൈന്‍സ് മാപ്പു പറഞ്ഞു
text_fieldsബാങ്കോക്: പുതിയ യാത്രക്കാരെ പിടിക്കാനുള്ള കാമ്പയിൻെറ ഭാഗമായി മലേഷ്യൻ എയ൪വേസ് ട്വിറ്ററിൽ ഇറക്കിയ പ്രസ്താവന പുലിവാലായി. സാമൂഹികമാധ്യമങ്ങളിൽ വ്യാപക വിമ൪ശമുയ൪ന്നതോടെ ട്വീറ്റ് പിൻവലിച്ച് കമ്പനി മാപ്പുപറഞ്ഞു. ‘എവിടെയോ പോകണമെന്നുണ്ട്, പക്ഷേ, എവിടേക്കെന്ന് അറിയില്ളേ’ എന്ന ചോദ്യമാണ് വിമ൪ശത്തിനിടയാക്കിയത്. മലേഷ്യൻ എയ൪ലൈൻസിൻെറ വിമാനം ഇന്ത്യൻ സമുദ്രത്തിൽ കാണാതായിട്ട് ഇനിയും ഒരു വിവരവുമില്ലാത്തതുമായി ബന്ധിപ്പിച്ചായിരുന്നു വിമ൪ശം.
‘എവിടേക്കെന്ന് അറിയാത്ത എവിടെയോ പോകണമെന്നുണ്ടോ’ എന്ന ചുവ വാചകത്തിലുണ്ടെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. സ്വന്തം വിമാനം എവിടെയാണെന്ന് ഇനിയും കണ്ടത്തൊനാവാത്ത ഒരു എയ൪ലൈൻ കമ്പനിക്ക് യോജിച്ച വാക്കുകളായിരുന്നില്ല അവയെന്നാണ് ഒരു സ്ത്രീ ട്വിറ്ററിൽ കുറിച്ചത്. കഴിഞ്ഞ മാ൪ച്ച് എട്ടിന് 239 യാത്രക്കാരുമായി ക്വാലാലംപൂരിൽനിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ടശേഷം ഒരു വിവരവുമില്ലാത്ത ഫൈ്ളറ്റ് 370നായി ഇപ്പോഴും ആസ്ട്രേലിയൻ മേഖലയിൽ കടലിൻെറ അടിത്തട്ടിൽ തിരച്ചിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
