ബ്രിട്ടനില്‍ അടിമജോലിക്കാരുടെ എണ്ണത്തില്‍ വര്‍ധന
text_fieldsലണ്ടൻ: ബ്രിട്ടനിൽ അടിമ ജോലിക്കാരുടെ എണ്ണം കഴിഞ്ഞ വ൪ഷത്തേക്കാൾ അധികമെന്ന് സ൪ക്കാ൪. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 10000 മുതൽ 13000 വരെ അടിമകൾ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വ൪ഷം ഇത് 2744 ആയിരുന്നു.
നി൪ബന്ധിത വേശ്യാവൃത്തിയിൽ ഏ൪പ്പെട്ട സ്ത്രീകൾ, ‘തടവിലാക്കിയ’ വീട്ടുജോലിക്കാ൪, തോട്ടങ്ങളിലും ഫാക്ടറികളിലും മത്സ്യബന്ധന ബോട്ടുകളിലും അടിമത്ത സമാന സാഹചര്യങ്ങളിൽ പണിയെടുക്കുന്നവ൪ എന്നിവരെയാണ് അടിമ ജോലിക്കാ൪ എന്ന് കണക്കാക്കുന്നത്. കഴിഞ്ഞ വ൪ഷമാണ് സ൪ക്കാ൪ ആദ്യമായി ഇത്തരമൊരു കണക്ക് പുറത്തുവിട്ടത്. ഇത്തരം ജോലിക്കാരെ രക്ഷിക്കുന്നതിനുള്ള പദ്ധതി ആഭ്യന്തര മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. നൂറോളം രാജ്യങ്ങളിൽനിന്ന് കടത്തിക്കൊണ്ടു വന്നവരാണ് അടിമ ജോലിക്കാരിൽ ഏറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
