ഗള്‍ഫ് വളര്‍ച്ച ഇന്ത്യന്‍ തൊഴിലാളികളുടെ അധ്വാനത്തില്‍ –ഖാലിദ് അല്‍മഈന
text_fieldsതിരുവനന്തപുരം: ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളുടെ അധ്വാനമില്ലാതെ ഗൾഫ് രാജ്യങ്ങൾക്ക് വളരാനാകില്ളെന്ന് സൗദിയിലെ മുതി൪ന്ന മാധ്യമ പത്രപ്രവ൪ത്തകനും അറബ് ന്യൂസ്, സൗദി ഗസറ്റ് പത്രങ്ങളുടെ മുൻ ചീഫ് എഡിറ്ററുമായ ഖാലിദ് അൽമഈന. തിരുവനന്തപുരം പ്രസ്ക്ളബിൻെറ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപരമായി ഇന്ത്യ സമാധാനത്തിൻെറയും സുരക്ഷയുടെയും പ്രതിനിധിയാണ്. രണ്ടു ദശകത്തിനിടെ ഐ.ടി ഉൾപ്പെടെയുള്ള സാങ്കേതിക മേഖലയിലേക്ക് കേരളത്തിൽനിന്ന് ഗൾഫിലേക്ക് എത്തിയവരുടെ എണ്ണത്തിൽ വൻ വ൪ധനയുണ്ട്.ഐ.ടി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വളരുന്ന ഇന്ത്യയെയാണ് ഗൾഫ് രാഷ്ട്രങ്ങൾ കാണുന്നത്. അമേരിക്കയിൽ ഓരോ സ്റ്റേറ്റും വിദ്യാഭ്യാസ പ്രതിനിധി സംഘത്തെ വിദേശങ്ങളിലേക്ക് അയക്കുന്നുണ്ട്. കേരളവും ഇത്തരത്തിലുള്ള ഒരു കേന്ദ്രമായി വളരണം. എല്ലാകാലത്തും സൗഹാ൪ദപരമായ ബന്ധമാണ് ഇന്ത്യക്കും സൗദിക്കുമിടയിലുള്ളത്. 2006ൽ അബ്ദുല്ല രാജാവ് സന്ദ൪ശനത്തിനായി ആദ്യം തെരഞ്ഞെടുത്ത രാജ്യം ഇന്ത്യയായിരുന്നു.
ബദലുകളില്ലാത്തവരാണ് തീവ്രവാദ ഗ്രൂപ്പുകളിൽ ചേക്കേറുന്നവ൪. തീവ്രവാദ ഗ്രൂപ്പുകളെ ആദ്യം സഹായിക്കുന്നത് അമേരിക്കയാണ്.
അമേരിക്കയുടെ സാമ്പത്തിക സഹായത്തോടെയാണ് ഉസാമ ബിൻലാദിൻ പ്രവ൪ത്തിച്ചുതുടങ്ങിയത്. സോവിയറ്റ് യൂനിയൻെറ അഫ്ഗാൻ അധിനിവേശം തീവ്രവാദ ഗ്രൂപ്പുകളെ വള൪ത്തിയാണ് അമേരിക്ക നേരിട്ടത്.
സോവിയറ്റ് യൂനിയൻ കമ്യൂണിസ്റ്റ് രാഷ്ട്രമാണെന്നത് വഴി മതപരമായും പ്രത്യയശാസ്ത്രപരമായും അവ൪ക്കെതിരെ നിലപാടെടുപ്പിക്കുന്നതിൽ അമേരിക്ക വിജയിച്ചു. ഇത്തരം പ്രചാരണങ്ങൾക്കായി 200 മില്യൺ ഡോള൪ ചെലവഴിച്ചിട്ടുണ്ട്. അമേരിക്കയുടെ ഫണ്ടിങ്ങിലാണ് താലിബാൻ രൂപംകൊള്ളുന്നത്.
ഇസ്ലാമിൽ സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി ചിത്രീകരിക്കുന്നത് പൗരോഹിത്യമാണ്. യൂറോപ്പിൽ സ്ത്രീകൾക്ക് സ്വത്തവകാശം ലഭിക്കുന്നത് ഇസ്ലാമിൻെറ വരവോടെയാണ്. പൗരോഹിത്യം അവരുടെ വീക്ഷണങ്ങൾക്കനുസരിച്ച് മതത്തെ വ്യാഖ്യാനിക്കുന്നതാണ് പ്രശ്നം. ഇസ്ലാമിൽ പൗരോഹിത്യത്തിന് സ്ഥാനമില്ളെന്നും ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനും കൂട്ടക്കൊലക്കും ഇസ്ലാം പൂ൪ണമായും എതിരാണ്.
അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെയും എതി൪ക്കുന്നു. ഭീകരവാദം മാനവികതക്ക് നേരെയുള്ള ഭീഷണിയാണ്. മതങ്ങൾ അതിന് ആഹ്വാനം നൽകുന്നില്ല. ഗുജറാത്ത് കൂട്ടക്കൊലയുടെ പേരിൽ മുഴുവൻ ഹിന്ദുക്കളെയും അധിക്ഷേപിക്കാനാകില്ല.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യം ആശങ്കാജനകമാണ്.
കുമരകം തടാകത്തിൽ പോലും വെള്ളക്കുപ്പികൾ വലിച്ചെറിയുന്നു. ഇത് മാധ്യമങ്ങളും സ൪ക്കാറും കാണണമെന്നും അൽമഈന പറഞ്ഞു. അൽ അബീ൪ ഗ്രൂപ് ചെയ൪മാൻ ആൻഡ് മാനേജിങ് ഡയറക്ട൪ ആലുങ്ങൽ മുഹമ്മദ്, പ്രസ്ക്ളബ് പ്രസിഡൻറ് പി.പി. ജയിംസ് എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
