വിമാനത്തില്‍ ‘സെല്‍ഫി’; പൈലറ്റിന് നോട്ടീസ്
text_fieldsന്യൂഡൽഹി: വിമാനത്തിലെ കോക്പിറ്റിൽനിന്ന് സ്വന്തം ഫോട്ടോകൾ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ്ചെയ്ത പൈലറ്റിന് കാരണം കാണിക്കൽ നോട്ടീസ്. ജെറ്റ് എയ൪വേസിൻെറ ക്യാപ്റ്റൻ സഹീൽ അറോറക്കാണ് നോട്ടീസ് ലഭിച്ചത്. നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് ഡയറക്ട൪ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നൽകിയ നോട്ടീസിൽ പറയുന്നത്.
തൻെറയും സഹപ്രവ൪ത്തകരുടെയും ഫോട്ടോയാണ് സഹീൽ അറോറ പോസ്റ്റ് ചെയ്തത്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നതാണ് ചുമത്തിയിരിക്കുന്ന ആരോപണം. ഇതിനിടയിൽ പൈലറ്റ് ഫേസ്ബുക്കിൽനിന്ന് ചിത്രങ്ങൾ പിൻവലിച്ചു.വിമാനം പറക്കുമ്പോഴായിരുന്നില്ല ചിത്രങ്ങൾ എടുത്തതെന്നും വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ളെന്നും ജെറ്റ് എയ൪വേസ് പ്രസ്താവനയിൽ വ്യക്തമാക്കി. ആരോപണം തെളിഞ്ഞാൽ പൈലറ്റിന് സസ്പെൻഷൻ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
