സരിത ദേവിക്ക് പിന്തുണ നല്‍കണമെന്ന് സര്‍ക്കാറിനോട് സചിന്‍
text_fieldsമുംബൈ: ഏഷ്യൻ ഗെയിംസിലെ മെഡൽ നിരാകരണത്തിൻെറ പേരിൽ സസ്പെൻഷൻ നേരിടുന്ന പ്രമുഖ ബോക്സിങ് താരം സരിത ദേവിക്ക് ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകറുടെ പിന്തുണ. സരിതക്ക് പിന്തുണ നൽകണമെന്നും അവരുടെ കരിയ൪ പൂ൪ണമാകാതെ അവസാനിക്കില്ല എന്ന് ഉറപ്പുവരുത്തണമെന്നും അഭ്യ൪ഥിച്ച് കേന്ദ്ര കായിക മന്ത്രി സ൪ബാനന്ദ സൊണോവാലിന് സചിൻ കത്തെഴുതി.
സരിതയുടെ ഭാവി സംബന്ധിച്ച് പുറത്തുവരുന്ന വാ൪ത്തകൾ സംഭ്രമിപ്പിക്കുന്നവയാണെന്നും ഈ വിഷയത്തിൽ അടിയന്തരമായി മന്ത്രി ഇടപെടണമെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. ഒരു കായികതാരം എന്ന നിലയിൽ സരിതയുടെ വൈകാരിക പ്രതികരണം തനിക്ക് മനസ്സിലാകുമെന്നും മാപ്പുപറഞ്ഞ സരിതക്ക് തുട൪ന്നും അവസരം കിട്ടേണ്ടതാണെന്നും സചിൻ പറയുന്നു.
അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻെറ മുന്നിൽ സരിതയുടെ ഭാഗം വാദിക്കുന്നതിനായി ബോക്സിങ് ഇന്ത്യയിലെയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെയും മുതി൪ന്ന അധികാരികളെ ഉൾപ്പെടുത്തി ടാസ്ക് ഫോഴ്സ് രൂപവത്കരിക്കണമെന്നും അദ്ദേഹം അഭ്യ൪ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
