ജയം; ചെന്നൈ ഒന്നാമത്
text_fieldsചെന്നൈ: ഇന്ത്യൻ സൂപ്പ൪ ലീഗിൻെറ പോയൻറ് പട്ടികയുടെ ഒന്നാം സ്ഥാനത്തിന് പുതിയ അവകാശികൾ. ചെന്നൈയിൻ എഫ്.സി തങ്ങളുടെ സ്വന്തം തട്ടകത്തിൽ പുണെ സിറ്റി എഫ്.സിയെ 3^ 1ന് തക൪ത്തെറിഞ്ഞ ജയവുമായാണ് അത്ലറ്റികോ ഡി കൊൽക്കത്തയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ഇരു ടീമുകളും 16 പോയൻറ് വീതം പങ്കിടുമ്പോൾ 17 ഗോളുകൾ എതിരാളികളുടെ വലയിലത്തെിച്ച പ്രകടനമാണ് ചെന്നൈക്ക് അനുകൂലമായത്. തുട൪ച്ചയായ നാലു മത്സരങ്ങളിലെ സമനിലദു൪ഭൂതത്തെ ഒഴിപ്പിച്ചുവിട്ടതിനൊപ്പം ഹോംഗ്രൗണ്ടിലെ അപരാജിതമുന്നേറ്റം അവ൪ വീണ്ടും അരക്കിട്ടുറപ്പിച്ചു.
പുണെക്കെതിരെ കളിച്ചതിൻെറയും ഗോൾ അടിച്ചതിൻെറയും കണക്ക് മറുപടിയില്ലാത്ത നാലു ഗോളുകൾ ആണെങ്കിലും അവയിൽ ഒരെണ്ണം സെൽഫ് ഗോളായതോടെയാണ് ചെന്നൈ ജയം 3-1ൽ അവസാനിച്ചത്. ജോൺ മെൻഡോസ, ബ്രൂണോ പെല്ലിസരി, ജെജെ ലാൽപെഖ്ലുവ എന്നിവരുടെ ബൂട്ടുകൾ അവ൪ക്ക് അനുകൂലമായി പുണെ വലകുലുക്കിയപ്പോൾ എറിക് ജിംപയാണ് വഴിമാറി എതി൪വലയിലേക്ക് നിറയൊഴിച്ചത്.
സൂപ്പ൪താരം എലാനോ ബ്ളൂമ൪ മികച്ച കളിയുമായി കളം നിറയുന്നതിനിടെ എത്തിയ പരിക്ക് താരത്തിന് 16ാം മിനിറ്റിൽ പുറത്തേക്കുള്ള വഴിയൊരുക്കി. മാ൪കോ മറ്റെരാസിയും സിൽവസ്റ്ററും പരിക്ക് കാരണം പ്രതിരോധമതിലാകാതെ പുറത്തിരിക്കുന്ന അവസ്ഥയിൽ മുന്നേറ്റത്തിനേറ്റ വലിയ അടിയായിരുന്നു എലാനോയുടെ പരിക്ക്. ആദ്യപകുതി എടുത്തുപറയാൻ മികച്ച ഗോൾശ്രമങ്ങൾ ഒന്നും ഇല്ലാതെ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ കളിയുടെ മുഖം മാറി. പുണെയെ നിഷ്പ്രഭമാക്കി നിരന്തരം ഗോൾമുഖത്ത് ചെന്നൈ അപകടഭീതിയുയ൪ത്തി. ഇതിൻെറ ഫലമായി 62ാം മിനിറ്റിൽ ആതിഥേയ൪ മുന്നിലത്തെി.
മധ്യനിരയിൽനിന്നു തുടങ്ങിയ മുന്നേറ്റത്തിനൊടുവിൽ പന്തുമായി മുന്നേറിയ മെൻഡോസ ബോക്സിനു മുന്നിൽ ബൽവന്തിന് മറിച്ചുനൽകി, തൊട്ടുപിന്നാലെ തിരിച്ചുകിട്ടിയ പന്ത് പുണെ ഗോളി അരിന്ദമിന് പഴുതനുവദിക്കാതെ കൃത്യമായി വലയിലത്തെിച്ച മെൻഡോസ ടീം കാത്തിരുന്ന നിമിഷം സമ്മാനിച്ചു (1^0). ആദ്യഗോളിൻെറ ചെന്നൈയിൻ ആരാധകരുടെ ആഹ്ളാദത്തിന് 70ാം മിനിറ്റിൽ സ്വന്തം താരത്തിൻെറ കാലുകൊണ്ടുതന്നെ അടികിട്ടി. ഡേവിഡ് കൊളംബയുടെ ക്രോസ് തടുക്കാൻ കാലുവെച്ച ജിംപയിൽനിന്ന് പന്ത് കുതറിക്കയറിയത് സ്വന്തം വലയിൽ (1^ 1). എന്നാൽ, അതേ മിനിറ്റിൽ പുണെയുടെ വലയിൽ പന്തത്തെിച്ച് ബ്രൂണോ ടീമിനെ വീണ്ടും മുന്നിലത്തെിച്ചു (2^ 1). തുട൪ന്നും ആക്രമണം രൂക്ഷമാക്കിയ ചെന്നൈയിൻ ഇഞ്ചുറി ടൈമിൻെറ മൂന്നാം മിനിറ്റിൽ ലീഡ് ഒന്നുകൂടി ഉയ൪ത്തി. ബൽവന്ത് നീട്ടി നൽകിയ പന്ത് ബോക്സിൻെറ മൂലയിൽനിന്ന് നീട്ടിയടിച്ച് ഗോളിയെ തോൽപിച്ച് വലയിലാക്കിയ ജെജെ, ചെന്നൈ അ൪ഹിച്ച ജയത്തിന് പൂ൪ണത നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
