മുഖ്യമന്ത്രി മോഹം കൈവിട്ട് മാണി
text_fieldsകോട്ടയം: ബാ൪ കോഴ ആരോപണം തങ്ങൾ ഇനി തനിച്ച് നേരിടില്ളെന്ന് കേരള കോൺഗ്രസ്^എം. മുന്നണിക്കും സ൪ക്കാറിനും എതിരെയുള്ള ഗൂഢാലോചനയാണ് മന്ത്രി കെ.എം. മാണിയെ ലക്ഷ്യംവെച്ച് ഉണ്ടായതെന്നും പാ൪ട്ടി വിലയിരുത്തി. ഇടതുമുന്നണിയുടെ രാഷ്ട്രീയ സമരം നേരിടാനും ബാ൪ കോഴ ആരോപണത്തെ പ്രതിരോധിക്കാനും യു.ഡി.എഫ് ഒന്നടങ്കം രംഗത്തിറങ്ങണമെന്ന സന്ദേശവും കേരള കോൺഗ്രസ് ഉന്നതാധികാരസമിതി നൽകി.
ഇടക്കാലത്ത് സി.പി.എമ്മിനോട് മൃദുസമീപനം സ്വീകരിച്ച് കോൺഗ്രസിൽ സംശയം ജനിപ്പിച്ച കെ.എം. മാണി സി.പി.എമ്മിനെയും സി.പി.ഐയെയും വിമ൪ശിച്ച് കോൺഗ്രസ് മുന്നണിയോടുള്ള പ്രതിബദ്ധത വ്യക്തമാക്കി. മാണിയുടെ ചാഞ്ചാട്ട സമീപനം കോഴ ആരോപണത്തിന് പിന്നിലുണ്ടോയെന്ന് ഉന്നതാധികാരസമിതിയിലും സ്റ്റിയറിങ് കമ്മിറ്റിയിലും ചില അംഗങ്ങൾ സംശയം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടാണ് മാണിതന്നെ ഇതിൽ വ്യക്തത വരുത്തിയത്.
കോൺഗ്രസിലെ ഒരുവിഭാഗത്തെയും കുറ്റപ്പെടുത്താതെ മുഖ്യമന്ത്രി മോഹം തനിക്കില്ളെന്ന് പ്രഖ്യാപിച്ചാണ് മാണി മുന്നണിയുടെ സഹായം പരോക്ഷമായി അഭ്യ൪ഥിച്ചത്. ഇക്കാലമത്രയും ബാ൪ കോഴ ആരോപണം കേരള കോൺഗ്രസ് തട്ടകത്തിൽ കിടന്ന് കളിക്കുകയായിരുന്നു. ഇനി പ്രതിരോധ നീക്കങ്ങളുടെ പങ്ക് കേരള കോൺഗ്രസ് നേതൃത്വം യു.ഡി.എഫിന് മുന്നിലേക്ക് തട്ടിയിട്ടു.
കോഴ ആരോപണം കേരള കോൺഗ്രസിൻെറ മാത്രം വിഷയമല്ളെന്ന് ഓ൪മപ്പെടുത്തുകയും ചെയ്തു. കോട്ടയത്ത് ചൊവ്വാഴ്ച ചേ൪ന്ന ഉന്നതാധികാര സമിതിയും സ്റ്റിയറിങ് കമ്മിറ്റിയും ഭാവിയിൽ വിഷയം പാ൪ട്ടി തനിച്ച് കൊണ്ടുപോകേണ്ട ഒന്നല്ളെന്ന് തീരുമാനിച്ചിരുന്നു. ഇടതുമുന്നണി ശക്തമായ രാഷ്ട്രീയ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്.
കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട ഇടതുപക്ഷം മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് ഒര൪ഥത്തിൽ മാണിക്ക് സഹായകമായി. മാണിയെ ചുറ്റിപ്പറ്റിനിന്ന ആരോപണ വലയം മുഖ്യമന്ത്രിയെയും എക്സൈസ് മന്ത്രിയെയും വലയം ചെയ്തുവെന്ന് അവ൪ക്ക് ആശ്വസിക്കാം. ആരോപണം ഉയ൪ന്ന നാൾ മുതൽ ഗൗരവമായ പ്രതിരോധം കോൺഗ്രസിൻെറ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിൽ കേരള കോൺഗ്രസ് അമ൪ഷത്തിലായിരുന്നു. മുന്നണിയിലെ അവിഭാജ്യഘടകമായ കേരള കോൺഗ്രസിന് പ്രശ്നമുണ്ടായാൽ അത് മുന്നണിയുടെതന്നെ പ്രശ്നമായി കാണണമെന്ന സൂചനയാണ് ഉന്നതസമിതി നൽകിയത്. തനിക്ക് യു.ഡി.എഫുമായി ഉള്ള ഹൃദയബന്ധത്തെ വ്യക്തമാക്കിക്കൊണ്ട് മാണി ഇടതുപക്ഷവുമായി ഒരു അടുപ്പവുമില്ളെന്ന് പ്രഖ്യാപിച്ചു. അതേസമയം സി.പി.എം സമരത്തെ നിസ്സാരമായി തള്ളേണ്ടെന്ന് മുന്നണി നേതൃത്വത്തെ ഓ൪മിപ്പിക്കാനും മറന്നില്ല.
സി.പി.എം സമരം മൃദുവല്ളെന്നും അവ൪ക്ക് പ്രവ൪ത്തിക്കാൻ നല്ല ശേഷിയുണ്ടെന്നുമാണ് മാണിയുടെ കമൻറ്. ഇടതുപക്ഷവും ബാ൪ മുതലാളിമാരും കൈകോ൪ത്ത് നടത്തിയ ആരോപണത്തെ ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കാൻ മുൻവിധിയോടെ ഒരുക്കമല്ളെന്നും മാണി വ്യക്തമാക്കി. എന്നാൽ, ഗൂഢാലോചനയുടെ ഉള്ളറകൾ തേടിയുള്ള അന്വേഷണം പാ൪ട്ടിയിൽ അനിശ്ചിതമായി നീളുകയാണ്. തൽകാലം ഇടതുപക്ഷത്തിൻെറ സമര ഭീഷണിയെ നേരിട്ട് മോഹങ്ങളില്ലാത്ത നേതാവായി നിൽക്കാനാണ് കെ.എം. മാണിയുടെയും കേരള കോൺഗ്രസിൻെറയും താൽപര്യം. ഈ വിവാദത്തോടെ മാണിയുടെ മുഖ്യമന്ത്രി സ്വപ്നത്തിന് താൽകാലികമായെങ്കിലും മാണിതന്നെ വിരാമമിട്ടു. കോഴ ആരോപണക്കെണി അതിന് നിമിത്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
