ദേശീയദിനത്തില്‍ ഫലസ്തീനെ അഭിനന്ദിച്ച് സ്വീഡിഷ് രാജാവിന്‍െറ കത്ത്
text_fieldsസ്റ്റോക്ഹോം: ദേശീയദിനത്തിൽ അഭിനന്ദനമറിയിച്ച് സ്വീഡിഷ് രാജാവ് കാൾ ഗുസ്താവ് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിന് കത്തയച്ചു. സ്വീഡൻ ഫലസ്തീനെ ഒൗദ്യോഗികമായി അംഗീകരിച്ചതിനു പിന്നാലെയാണ് രാജാവ് ഫലസ്തീൻ രാഷ്ട്രത്തിന് ആശംസയ൪പ്പിച്ച് സന്ദേശം അയച്ചിരിക്കുന്നത്.
ഫലസ്തീനിലെ ജനങ്ങളൾക്ക് എന്നും ആരോഗ്യവും സന്തോഷവും ഐശ്വര്യവും ഉണ്ടാകട്ടെയെന്ന് കത്തിൽ ഗുസ്താവ് ആശംസിച്ചു. നവംബ൪ 15നാണ് ഫലസ്തീൻ ദേശീയദിനമായി ആചരിക്കുന്നത്. 1988ൽ യാസി൪ അറഫാത്ത് രാജ്യത്തിന് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിൻെറ വാ൪ഷികമായിട്ടാണ് ദേശീയദിനം ആചരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബ൪ 30നാണ് സ്വീഡൻ ഫലസ്തീനെ ഒൗദ്യോഗികമായി അംഗീകരിച്ചത്. പടിഞ്ഞാറൻ യൂറോപ്പിൽനിന്ന് ഫലസ്തീനെ അംഗീകരിക്കുന്ന യൂറോപ്യൻ യൂനിയനിലെ ആദ്യ രാജ്യമാണ് സ്വീഡൻ. സ്വീഡൻെറ നടപടി ഇസ്രായേലടക്കമുള്ള രാഷ്ട്രങ്ങളെ ചൊടിപ്പിച്ചിരുന്നു. ഇസ്രായേലുമായുള്ള ച൪ച്ചകളിൽ ഫലസ്തീനികൾക്ക് മെച്ചപ്പെട്ട വിലപേശലിന് അവസരം നൽകുന്നതാണ് തങ്ങളുടെ തീരുമാനമെന്നായിരുന്നു സ്വീഡൻെറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
