Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇന്‍ഡിഗോ...

ഇന്‍ഡിഗോ കോഴിക്കോട്-ദുബൈ സര്‍വീസ് ആരംഭിക്കുന്നു

text_fields
bookmark_border
ഇന്‍ഡിഗോ കോഴിക്കോട്-ദുബൈ സര്‍വീസ് ആരംഭിക്കുന്നു
cancel

ദുബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനകമ്പനിയായ ഇൻഡിഗോ ദുബൈ-കോഴിക്കോട് സ൪വീസ് ആരംഭിക്കുന്നു. അടുത്ത ജനുവരി രണ്ടുമുതലാണ് ദിവസവും നേരിട്ടുള്ള ബജറ്റ് സ൪വീസ് ഇൻഡിഗോ തുടങ്ങുന്നത്. പുല൪ച്ചെ രണ്ടുമണിക്ക് കോഴിക്കോട് നിന്ന് പറക്കുന്ന 6ഇ88 നമ്പ൪ വിമാനം പ്രാദേശിക സമയം 4.20ന് ദുബൈയിലത്തെും. തിരിച്ച് 6ഇ89 നമ്പ൪ സ൪വീസ് രാവിലെ 5.25ന് ദുബൈയിൽ നിന്ന് പുറപ്പെട്ട് 10.50ന് കോഴിക്കോട്ട് ഇറങ്ങും.
എമിറേറ്റ്സ് എയ൪ലൈൻസിന് പുറമെ ആദ്യമായാണ്് ഒരു സ്വകാര്യ വിമാനകമ്പനി ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സ൪വീസ് നടത്തുന്നത്. ഇതോടൊപ്പം ജനുവരി ഒന്നുമുതൽ കോഴിക്കോട്ട് നിന്ന് മുംബൈക്കും ഡൽഹിക്കും ഇൻഡിഗോ ആഭ്യന്തര സ൪വീസ് ആരംഭിക്കുന്നുണ്ട്. കോഴിക്കോട് നിന്ന് ദിവസവും രാവിലെ 11.40നാണ് മുംബൈ സ൪വീസ്. 1.25ന് മുംബൈയിലത്തെും. തിരിച്ച് രാത്രി ഒമ്പതു മണിക്ക് മുംബൈയിൽ നിന്ന് പറന്ന് 10.35ന് കോഴിക്കോട്ടിറങ്ങും. ഡൽഹിക്കുള്ള സ൪വീസും കോഴിക്കോട് നിന്ന് രാവിലെ 11.40നാണ്. വൈകിട്ട് 6.15ന് കോഴിക്കോട്ടേക്ക് മടങ്ങും. മുംബൈ വഴിയായതിനാൽ കൂടുതൽ സമയമെടുക്കും.
വരുന്ന ഡിസംബ൪ 15 മുതൽ ഇൻഡിഗോ ദുബൈ-ബാംഗ്ളൂരു സ൪വീസും ആരംഭിക്കുകയാണ്. ബാംഗ്ളൂരിൽ നിന്ന് രാവിലെ 7.20ന് ദുബൈയിലേക്ക് പറക്കുന്ന വിമാനം തിരിച്ച് പ്രാദേശിക സമയം രാവിലെ 10.50ന് ദുബൈയിൽ നിന്ന് ബംഗ്ളൂരിലേക്ക് പുറപ്പെടും. പുതിയ സ൪വീസുകളുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ബജറ്റ് എയ൪ലൈൻ ആയതിനാൽ എല്ലാം ഇക്കോണമി ക്ളാസായിരിക്കും. 180 പേ൪ക്ക് കയറാവുന്ന എയ൪ബസ് എ320-200 വിമാനങ്ങളാണ് സ൪വീസ് നടത്തുക. ദുബൈ സ൪വീസിന് 30 കിലോ ബാഗേജ് സൗജന്യമായി അനുവദിക്കും.
2006ൽ ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവ൪ത്തനം തുടങ്ങിയ ഇൻഡിഗോ അതിവേഗം വള൪ന്ന് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായിരിക്കയാണ്. അഞ്ച് അന്താരാഷ്ട്ര സ൪വീസുകൾ ഉൾപ്പെടെ ദിവസം 534 സ൪വീസുകളാണ് ഇൻഡിഗോ നടത്തുന്നത്. ഈ വ൪ഷം മേയിലെ കണക്കനുസരിച്ച് 32.6 ശതമാനമാണ് കമ്പനിയുടെ വിപണി പങ്കാളിത്തം. സ്വകാര്യമേഖലയിൽ ലാഭമുണ്ടാക്കിയ ഏക ഇന്ത്യൻ വിമാനക്കമ്പനിയും ഇൻഡിഗോയാണ്. ഇക്കഴിഞ്ഞ ഒക്ടോബ൪ 15ന് എ320 നിയോ വിമാനങ്ങൾ 250 എണ്ണത്തിന് ഓ൪ഡ൪ ചെയ്ത് ഇൻഡിഗോ റെക്കോഡിട്ടിരുന്നു. എയ൪ബസ് കമ്പനിയുടെ ചരിത്രത്തിൽ ഒറ്റയടിക്ക് ഏറ്റവും കൂടുതൽ വിമാനങ്ങൾക്ക് ലഭിക്കുന്ന ഓ൪ഡറാണിത്. 1500 കോടി ഡോള൪ ഇടപാടാണിത്.
2011 ജനുവരിയിൽ എയ൪ബസിൻെറ 180 എ320 വിമാനങ്ങൾ ഇൻഡിഗോ വാങ്ങിയിരുന്നു. കൂടുതൽ ആഭ്യന്തര-വിദേശ സ൪വീസുകൾ തുടങ്ങുകയാണ് ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ട൪ രാഹുൽ ഭാട്ട്യ അന്ന് പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story