റിയാദ്: സൗദി തൊഴിൽ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന ഓൺലൈൻ സേവനങ്ങൾ ആഭ്യന്തര മന്ത്രാലയത്തിൻെറ നെറ്റ്വ൪ക്കുമായി ബന്ധിപ്പിച്ചു. പുതിയ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കൊണ്ടുവരുന്ന ഈ പരിഷ്കരണം നവംബ൪ 15 (നാളെ) മുതൽ പ്രാബല്യത്തിൽ വരും. തൊഴിൽ മന്ത്രാലയത്തിൻെറ സേവനത്തിന് അക്കൗണ്ട് ലോഗ് ഇൻ ചെയ്യുന്നവ൪ക്ക് ആഭ്യന്തര മന്ത്രാലയത്തിൻെറ ‘അബ്ശി൪’ സംവിധാനത്തിൽ രേഖപ്പെടുത്തിയ മൊബൈലിലേക്ക് രഹസ്യനമ്പ൪ സന്ദേശമായി വരും. ഈ നമ്പ൪ എൻറ൪ ചെയ്താൽ മാത്രമേ തൊഴിൽ മന്ത്രാലയത്തിൻെറ വ്യക്തി, സ്ഥാപന അക്കൗണ്ടിലേക്ക് പ്രവേശിക്കാനാവുകയുള്ളൂ.
തൊഴിൽ മന്ത്രാലയത്തിൻെറ 92 ശതമാനം സേവനങ്ങളും ഓൺലൈൻ വഴിയാക്കിയതിനാൽ ഇരു മന്ത്രാലയത്തിലും നൽകിയ വ്യക്തിവിവരങ്ങൾ ഏകീകരിക്കാൻ വ്യക്തികളും സ്ഥാപന ഉടമകളും ശ്രദ്ധിക്കണം.
ആഭ്യന്തര മന്ത്രാലയത്തിൻെറ ‘അബ്ശി൪’ സംവിധാനത്തിൽ നൽകിയ മൊബൈൽ നമ്പ൪ ഉൾപ്പെടെയുള്ള വിവരങ്ങൾ ശരിയാണെന്ന് നവംബ൪ 15ന് മുമ്പ് ഉറപ്പുവരുത്തണമെന്ന് തൊഴിൽ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
മൊബൈൽ നമ്പറിലോ വ്യക്തിവിവരങ്ങളിലോ വ്യത്യാസമുണ്ടെങ്കിൽ തൊഴിൽ മന്ത്രാലയത്തിൻെറ സേവനം ലഭിക്കാൻ പ്രയാസം നേരിടും. പുതിയ സംവിധാനത്തെക്കുറിച്ച് തൊഴിൽ മന്ത്രാലയം പത്രപരസ്യത്തിലൂടെയും മൊബൈൽ സന്ദേശത്തിലൂടെയും ഉപഭോക്താക്കളെ വിവരമറിയിച്ചുകൊണ്ടിരിക്കുകയാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2014 10:26 AM GMT Updated On
date_range 2014-11-14T15:56:00+05:30തൊഴില്‍ മന്ത്രാലയത്തിന്‍െറ ഓണ്‍ലൈന്‍ സേവനങ്ങള്‍ ‘അബ്ശിര്‍’ വഴി
text_fieldsNext Story