സൈബര്‍ സുരക്ഷ പഠിപ്പിക്കാന്‍ എട്ടു വയസ്സുകാരന്‍ സി.ഇ.ഒ
text_fieldsന്യൂഡൽഹി: സൈബ൪ സുരക്ഷയെക്കുറിച്ച് ന്യൂഡൽഹിയിൽ ആരംഭിച്ച കോൺഫറൻസിൽ പ്രഭാഷണം നടത്താൻ എട്ടു വയസ്സുകാരനും. അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ റൂബൻ പോൾ എന്ന കൊച്ചുമിടുക്കനാണ് ഗ്രൗണ്ട് സീറോ ഉച്ചകോടിയിൽ വെള്ളിയാഴ്ച സംസാരിക്കുക.
പുതുതലമുറയെ സൈബ൪ സുരക്ഷയിൽ വൈദഗ്ധ്യമുള്ളവരാക്കുക എന്നതിനെക്കുറിച്ചാണ് റൂബൻ പോൾ പ്രഭാഷണം നടത്തുക. വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങാണ് കോൺഫറൻസിൽ മുഖ്യപ്രഭാഷകൻ. ഒന്നര വ൪ഷം മുമ്പാണ് കമ്പ്യൂട്ട൪ ലാംഗ്വേജിനെക്കുറിച്ച് പഠിക്കാൻ ആരംഭിച്ചതെന്ന് ഈ മിടുക്കൻ വാ൪ത്താ ഏജൻസിയോട് പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിൽ റൂബൻ പ്രൂഡൻറ് ഗെയിംസ് എന്ന ഗെയിമിങ് സ്ഥാപനം തുടങ്ങി. ഈ കമ്പനിയുടെ സി.ഇ.ഒയാണ് റൂബൻ ഇപ്പോൾ.
ഒഡിഷ സ്വദേശിയായ പിതാവ് മനോ പോൾ ആണ് റൂബനെ കമ്പ്യൂട്ട൪ ലോകത്തേക്ക് വഴിനടത്തിയത്. മകൻെറ കമ്പനിയിൽ പിതാവ് പങ്കാളിയുമാണ്. സൈബ൪ സുരക്ഷ സംബന്ധിച്ച് റൂബൻ പ്രഭാഷണം നടത്തുന്ന നാലാമത് കോൺഫറൻസ് ആണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
