നിറ്റാ ജലാറ്റിന്‍ ആക്രമണം: കമ്പനിയെയും സംശയമെന്ന് ആക്ഷന്‍ കൗണ്‍സില്‍
text_fieldsകൊച്ചി: നിറ്റാ ജലാറ്റിൻ ഓഫിസ് ആക്രമണത്തിൽ കമ്പനി മാനേജ്മെൻറിനെയും ചില ട്രേഡ് യൂനിയനുകളെയും സംശയമുണ്ടെന്ന് കാതിക്കുടം ആക്ഷൻ കൗൺസിൽ. കൊടും മലിനീകരണം നടത്തുന്ന കമ്പനിക്കെതിരായ കേസുകളിൽ തീ൪പ്പുണ്ടാകാനിരിക്കെ ചില അഭിഭാഷകരുടെ കുബുദ്ധി നടപ്പാക്കുകയായിരുന്നു കമ്പനിയെന്ന് സംശയമുണ്ടെന്നും കമ്പനിയുടെ മുൻ ചെയ്തികൾ കണക്കിലെടുത്താലും സംശയകരമായ സാഹചര്യമുണ്ടെന്ന് ആക്ഷൻ കൗൺസിൽ കൺവീന൪ അനിൽ കാതിക്കുടം, രക്ഷാധികാരി ജയ്സൺ പാനികുളങ്ങര എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു.
2010ൽ കാതിക്കുടത്തെ കമ്പനിപ്പടിക്കലുള്ള സെക്യൂരിറ്റി ഹൗസിൻെറ ഗ്ളാസുകൾ കമ്പനിക്കാ൪തന്നെ അടിച്ചു തക൪ത്ത് മാവോ ലഘുലേഖകൾ വിതരണം ചെയ്ത സംഭവമുണ്ട്. നാലുപേ൪ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ചുവന്ന് ആക്രമം നടത്തിയെന്നാണ് കമ്പനി അന്ന് പറഞ്ഞത്. എന്നാൽ, പൊലീസ് അന്വേഷണത്തിൽ ഇത് ശരിയല്ളെന്ന് തെളിഞ്ഞു.
റെഡ് കാറ്റഗറി വ്യവസായങ്ങൾ തുടങ്ങുമ്പോൾ ചുറ്റുവട്ടത്തിൽ 100 മീറ്ററിനുള്ളിൽ മനുഷ്യവാസം പാടില്ളെന്നാണ്. എന്നാൽ, കമ്പനിയുടെ മതിലിനോട് ചേ൪ന്ന് 50 ഓളം വീടുകളുണ്ട്. തൃശൂ൪ വിജിലൻസ് കോടതി നടത്തിയ അന്വേഷണത്തിൽ ഇതു ശരിയാണെന്ന് കണ്ടത്തെുകയും അനുമതി നൽകിയ മലിനീകരണ നിയന്ത്രണ ബോ൪ഡിലെ മൂന്ന് ഉദ്യോഗസ്ഥ൪ക്കും കമ്പനി എം.ഡിക്കും ജി.എംനും എതിരെ കേസ് എടുക്കുകയും ചെയ്തു. കമ്പനിക്കകത്തുനിന്നും 900 മീറ്റ൪ അകലെ പ്രവ൪ത്തിക്കുന്ന പമ്പ് ഹൗസിലേക്ക് കെ.എസ്.ഇ.ബിയുടെ നിയമം ലംഘിച്ച് റോഡിലൂടെ 900 മീറ്റ൪ കേബ്ൾ കൊണ്ടുപോയി പമ്പുകൾ പ്രവ൪ത്തിപ്പിക്കുന്നു. പി.ഡബ്ള്യു.ഡി, പഞ്ചായത്ത് റോഡുകളിലൂടെ കമ്പനി സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനുകൾക്കൊന്നും അനുമതിയില്ല. കോടതിയുടെ താൽക്കാലിക ഉത്തരവിലാണ് ഇതെല്ലാം നിലനിൽക്കുന്നത്. കാടുകുറ്റി ഗ്രാമപഞ്ചായത്തിൻെറ അനുമതി ഇല്ലാതെ കമ്പനിക്ക് അകത്ത് പണിതീ൪ത്ത 30,000 സ്ക്വയ൪ ഫീറ്റ് കെട്ടിങ്ങൾ പൊളിച്ചുമാറ്ററാൻ പഞ്ചായത്ത് കേസ് നൽകിയിരിക്കുകയാണ്.
ഉൽപാദനത്തിനിടെ പുറംതള്ളുന്ന അതീവ ഗുരുതരമാലിന്യം സൃഷ്ടിക്കുന്ന സ്ളഡ്ജ് പല തരത്തിലുള്ള കാ൪ഷിക വളങ്ങളായി പുറത്തുകൊണ്ടുപോയി അണ്ണല്ലൂ൪, ആമ്പല്ലൂ൪, മുതലമട തുടങ്ങിയ സ്ഥലങ്ങളിലെ വ്യക്തികളുടെ സ്ഥലങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇത്തരത്തിൽ വളം നി൪മിക്കാൻ കൃഷി വകുപ്പ് അനുമതി നൽകിയിട്ടില്ല. വ൪ഷങ്ങളായി ചാലക്കുടിപുഴയിൽ കമ്പനിക്ക് താഴെയുണ്ടാകുന്ന മത്സ്യക്കുരുതിയുടെ പൂ൪ണ ഉത്തരവാദിത്തം നിറ്റാ ജലാറ്റിനാണ്. കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോ൪ഡ് മാത്രമാണ് കമ്പനി മലിനീകരണം നടത്തുന്നില്ളെന്ന് രേഖകൾ സൃഷ്ടിക്കുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു.
തങ്ങളുടെ സമരമാ൪ഗം അക്രമമല്ളെന്നും തിങ്കളാഴ്ച ഓഫിസ് അടിച്ചുതക൪ത്ത സംഭവത്തിൽ ആക്ഷൻ കൗൺസിലിന് പങ്കില്ളെന്നും വ്യക്തമാക്കിയ ഭാരവാഹികൾ സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
സമരം തക൪ക്കാനുള്ള ഗൂഢശ്രമം
കോഴിക്കോട്: കാതിക്കൂടത്ത് പ്രവ൪ത്തിക്കുന്ന നിറ്റ ജലാറ്റിൻ കമ്പനിയുടെ ഓഫിസ് ആക്രമിച്ചത് സമരം തക൪ക്കാനുള്ള ഗൂഢശ്രമത്തിൻെറ ഭാഗമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയിൽ പ്രസ്താവനയിൽ ആരോപിച്ചു. കമ്പനിക്കെതിരായ കേസ് ഹൈകോടതി പരിഗണിക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കുമ്പോഴാണ് ആക്രമണം നടന്നത്്.
ഈ ആക്രമണത്തിലും സംസ്ഥാന ഗവൺമെൻറ് യു.എ.പി.എ പ്രയോഗിക്കുകയാണ് ചെയ്തത്. രണ്ട് മാസത്തിനുള്ളിൽ രണ്ടാം തവണയാണ് സംസ്ഥാനത്ത് യു.എ.പി.എ പ്രയോഗിക്കുന്നത്.
മോദി ഗവൺമെൻറുമായി ചേ൪ന്ന് ഉമ്മൻ ചാണ്ടി ഗവൺമെൻറ് കരിനിയമം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെയും ജനകീയ സമരങ്ങളെയും അടിച്ചമ൪ത്താൻ ശ്രമിക്കുകയാണ്. ആക്രമണത്തെക്കുറിച്ച് കാര്യക്ഷമമായ അന്വേഷണം നടത്തി ശരിയായ കുറ്റവാളികളെ വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.