തരൂരിനെതിരായ തെരഞ്ഞെടുപ്പ് ഹരജി: സാക്ഷിവിസ്താരം ഡിസംബര്‍ എട്ടുമുതല്‍
text_fieldsകൊച്ചി: ശശി തരൂരിനെതിരായ തെരഞ്ഞെടുപ്പ് ഹരജിയിലെ സാക്ഷികളുടെ വിസ്താരം ഹൈകോടതിയിൽ ഡിസംബ൪ എട്ടിന് ആരംഭിക്കും. സാക്ഷികളായി പേര് സമ൪പ്പിച്ച എട്ടുപേ൪ക്കും ജസ്റ്റിസ് പി. ഭവദാസൻ സമൻസ് അയച്ചു. ആദ്യ നാല് സാക്ഷികളായ ഹരജിക്കാരനും ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡൻറുമായ എസ്. സുരേഷ്, വരണാധികാരി, കേന്ദ്ര കാബിനറ്റ് സെക്രട്ടറി, ലോക്സഭാ സെക്രട്ടറി എന്നിവരുടെ വിസ്താരമാണ് എട്ടിന് രാവിലെ നടക്കുക. രണ്ടുമുതൽ ഏഴുവരെ സാക്ഷികൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും കോടതി നി൪ദേശിച്ചു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽനിന്നുള്ള ശശി തരൂരിൻെറ തെരഞ്ഞെടുപ്പ് അസാധുവാക്കി തൊട്ടടുത്ത എതി൪ സ്ഥാനാ൪ഥി ഒ. രാജഗോപാലിനെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നൽകിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനി൪ദേശ പത്രികക്കൊപ്പം സമ൪പ്പിച്ച സ്വത്തുവിവരങ്ങളിൽ ഭാര്യ സുനന്ദ പുഷ്കറിൻെറ സ്വത്ത് ഉൾപ്പെടുത്തിയില്ളെന്നാണ് ഹരജിയിലെ ആരോപണം. ഭാര്യയുടെ മരണശേഷം സ്വത്ത് ഭ൪ത്താവിന് ലഭിക്കുമെന്നിരിക്കെ ഈ സ്വത്ത് ഉൾപ്പെടുത്താത്തത് ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നുമാവശ്യപ്പെട്ട് ഒ. രാജഗോപാൽ കേസിൽ സത്യവാങ്മൂലം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
