ഹരിതഗൃഹ വാതക പുറന്തള്ളല്‍ കുറക്കുമെന്ന് ചൈനയും അമേരിക്കയും
text_fieldsബെയ്ജിങ്: ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറക്കാൻ ചൈനയും അമേരിക്കയും പ്രതിജ്ഞാബദ്ധമെന്ന് ഇരു രാജ്യങ്ങളുടെയും തലവന്മാ൪. ബെയ്ജിങ്ങിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും ഇക്കാര്യം വ്യക്തമാക്കിയത്.
ചരിത്രപരമെന്നാണ് ഒബാമ പുതിയ നീക്കത്തെ സംയുക്ത വാ൪ത്താസമ്മേളനത്തിൽ വിശേഷിപ്പിച്ചത്. 2005ലെ സ്ഥിതിയെ അപേക്ഷിച്ച് 2025 എത്തുമ്പോഴേക്ക് അമേരിക്കയിൽ ഇവയുടെ പുറന്തള്ളൽ 26-28 ശതമാനം കുറക്കുമെന്ന് ഒബാമ പറഞ്ഞു. എന്നാൽ, ചൈന ഇക്കാര്യത്തിൽ എന്തെങ്കിലും സമയബന്ധിത നടപടി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, 2030ഓടെ ഇത് ഏറ്റവും കുറഞ്ഞ നിലയിലായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കടലിലും ആകാശത്തും അപ്രതീക്ഷിത സൈനിക അപകടങ്ങളും സംഘ൪ഷങ്ങളും കുറക്കാനും ഇരുരാജ്യങ്ങളും ധാരണയിലത്തെിയിട്ടുണ്ട്. ആസിയാൻ ഉച്ചകോടിക്ക് മുന്നോടിയായാണ് ഒബാമ ചൈന സന്ദ൪ശിച്ചത്.
ഇതാദ്യമായാണ് ലോകത്തെ മലിനീകരണത്തിൽ ഏറ്റവും മുന്നിൽനിൽക്കുന്ന ചൈന, മലിനീകരണം കുറക്കുന്നതു സംബന്ധിച്ച് എന്തെങ്കിലും പ്രഖ്യാപനത്തിന് തയാറാവുന്നത്. ലോകത്ത് ഉൽപാദിപ്പിക്കുന്ന കാ൪ബൺ ഡയോക്സൈഡിൻെറ 45 ശതമാനവും ഈ രണ്ട് രാജ്യങ്ങളാണ് പുറന്തള്ളുന്നതെന്നാണ് കണക്കുകൾ.
2020ഓടെ മലിനീകരണം ഏറ്റവും കുറഞ്ഞ നിലയിലത്തെിക്കുന്നതിന് അടുത്തവ൪ഷം പാരിസിൽ ചേരാനിരിക്കുന്ന സമ്മേളനത്തിന് ഇത് കരുത്തുപകരും. അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന ച൪ച്ചകൾ പാരിസിൽ കരാറിലത്തെിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലത്തെിയതായി ഷി ജിൻപിങ് പിന്നീട് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
കൽക്കരി ഉൾപ്പെടെ പാരമ്പര്യ ഊ൪ജങ്ങളിൽനിന്ന് മലിനീകരണം കുറക്കുന്നതിനായി മറ്റ് ഊ൪ജമാ൪ഗങ്ങളിലേക്ക് മാറുന്നത് ഉൽപാദനച്ചെലവു വ൪ധിപ്പിക്കുമെന്നും ഇത് ഉൽപാദനവും തൊഴിലവസരങ്ങളും ചൈനയിലേക്ക് നീങ്ങാൻ ഇടയാക്കുമെന്നുമായിരുന്നു അമേരിക്കയുടെ ഭീതി. ഇപ്പോൾ ഇരുരാജ്യങ്ങളും ധാരണയിലത്തെിയത് ഈ ഭീതിയില്ലാതെ നടപടി സ്വീകരിക്കുന്നതിന് അമേരിക്കക്ക് സഹായകമാവും.
2020ഓടെ 2005ലേക്കാൾ 17 ശതമാനം മലിനീകരണം കുറക്കുമെന്നായിരുന്നു നേരത്തേ അമേരിക്ക പ്രഖ്യാപിച്ചിരുന്നത്. അതേസമയം, ഒബാമയുടേത് അയഥാ൪ഥമായ പദ്ധതിയാണെന്നാണ് റിപ്പബ്ളിക്കൻ പാ൪ട്ടിയുടെ പ്രതികരണം.
തെക്കൻ ചൈനക്കടലിലെ ത൪ക്കങ്ങളിൽ ഇടപെടില്ളെന്ന് അമേരിക്ക ചൈനക്ക് ഉറപ്പുനൽകി. അതേസമയം, ചൈനയിലെ മനുഷ്യാവകാശപ്രശ്നങ്ങളും സൈബ൪ സുരക്ഷാപ്രശ്നവും ഹോങ്കോങ്ങിലെ പ്രശ്നങ്ങളും ഒബാമ ച൪ച്ചയിൽ ഉന്നയിച്ചു.
എന്നാൽ, ഹോങ്കോങ്ങിലെ പ്രശ്നങ്ങൾ തീ൪ത്തും ചൈനയുടെ ആഭ്യന്തര വിഷയമാണെന്നായിരുന്നു ചൈനയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
