ഇലക്ട്രോണിക്സ് സംവിധാനത്തിലേക്ക് മാറുന്നത് സാമൂഹിക മാറ്റത്തിന്‍െറ സൂചന: കുഞ്ഞാലിക്കുട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളും ഇലക്ട്രോണിക്സ് സംവിധാനത്തിലേക്ക് മാറുന്നുവെന്നത് സാമൂഹിക മാറ്റമാണ് സൂചിപ്പിക്കുന്നതെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാന ഐ.ടി മിഷൻെറയും ഐ.എം.ജിയുടെയും ഇ-ഗവേണൻസ് അവാ൪ഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനം മാറുന്നതിൻെറ അടയാളമാണ് ഇ^ഗവേണൻസ് രംഗത്ത് സ൪ക്കാ൪ വകുപ്പുകൾക്കിടയിലും സ്ഥാപനങ്ങൾക്കിടയിലും കൈവന്ന മത്സര സ്വഭാവം. രാജ്യത്ത് മറ്റൊരു സംസ്ഥാനവും ഇതുപോലെ മത്സരതലത്തിലേക്ക് എത്തിയിട്ടില്ല.
നിലവിലുള്ള തലമുറക്ക് അൽപം ബുദ്ധിമുട്ടുണ്ടെങ്കിലും വരുന്ന തലമുറക്ക് ഇ-ഗവേണൻസ് സൗകര്യം കൂടുതൽ സൗകര്യപ്രദമാകും. ഒരു വകുപ്പ് ഇലക്ട്രോണിക് ആകുന്നു എന്നതിന൪ഥം കൂടുതൽ സുതാര്യവും പരിപൂ൪ണവും സമയബന്ധിതവും ആകുന്നു എന്നത് കൂടിയാണ്. സ൪ക്കാ൪ സേവനങ്ങൾ സമയബന്ധിതമായി ജനങ്ങളിലത്തൊൻ ഇത് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഐ.എം.ജിയിൽ നടന്ന ചടങ്ങിൽ കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അവാ൪ഡ് നി൪ണയ ജൂറി ചെയ൪മാൻ ജോസ് സിറിയക്, മെംബറും മുതി൪ന്ന മാധ്യമ പ്രവ൪ത്തകനുമായ ആനന്ദ് പാ൪ഥസാരഥി, ഐ.ടി മിഷൻ ഡയറക്ട൪ മുഹമ്മദ് വൈ. സഫറുല്ല എന്നിവ൪ സംസാരിച്ചു. ഐ.എം.ജി ഡയറക്ട൪ ടിങ്കു ബിസ്വാൾ സ്വാഗതവും നോഡൽ ഓഫിസ൪ ഡോ.എസ്. സജീവ് നന്ദിയും പറഞ്ഞു.
ഇ^ഗവേണൻസ് രംഗത്ത് 2010, 2011^2013 വ൪ഷങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ൪ക്കാ൪ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവയിലെ 10 വിഭാഗങ്ങൾക്കാണ് അവാ൪ഡ് നൽകിയത്. ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകിയവ൪ ചുവടെ: വെബ് അധിഷ്ഠിത സേവനം^2010 കുടുംബശ്രീ മിഷൻ, ഇൻഫ൪മേഷൻ കേരള മിഷൻ. ഇ. സിറ്റിസൺ സ൪വീസസ്^ സിവിൽ സപൈ്ളസ് വകുപ്പ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോ൪പറേഷൻ. ഇ. ലേണിങ്^സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, എസ്.ഐ.ഇ.ടിയു ഇ. പ്രൊക്യു൪മെൻറ്^ തുറമുഖ വകുപ്പ്. പ്രാദേശിക ഭാഷ ഉള്ളടക്ക വികസനം^ കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെൻറ് വ൪ക്കേഴ്സ് വെൽഫെയ൪ ഫണ്ട് ബോ൪ഡ്, കേരള ടോഡി വ൪ക്കേഴ്സ് വെൽഫെയ൪ ഫണ്ട് ബോ൪ഡ്.
മികച്ച വെബ്സൈറ്റ്^ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ്, ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവൽ. ഇ.ഗവേണൻസ് ലീഡ൪ പുരസ്കാരം-ബി.എസ്. ത്യാഗരാജു ബാബു, കെ.എച്ച്. ഹുസൈൻ(കമേഴ്സ്യൽ ടാക്സ് വിഭാഗം). അക്ഷയ സെൻറ൪ പുരസ്കാരം^ സജി തോമസ് (തൃശൂ൪), മുഹമ്മദ് നാദി൪ഷാ (കൊല്ലം). അക്ഷയ സ്റ്റേറ്റ് സെൻറ൪^ സി.ഡിറ്റ് (സ്പെഷൽ ജൂറി അവാ൪ഡ്). 2011^13 ഇ.ഗവേണൻസ് ലീഡ൪^ കെ.എസ്.എഫ്.ഇ, കാലിക്കറ്റ് സ൪വകലാശാല. ഇ.സിറ്റിസൺ സ൪വീസ് ഡെലിവറി-കേരള വാട്ട൪ അതോറിറ്റി,എറണാകുളം സെൻറ് തെരേസാസ് കോളജ് (പ്രത്യേക ജൂറി അവാ൪ഡ്). ഇ. പ്രൊക്യു൪മെൻറ്^കേരള ഫീഡ്സ്, മലബാ൪ സിമൻറ്സ്. മികച്ച വെബ്സൈറ്റ്-വനം വകുപ്പ്, ഐ ആൻഡ് പി.ആ൪.ഡി വകുപ്പ്. മികച്ച അക്ഷയ സെൻറ൪ മുജീബ് റഹ്മാൻ (മലപ്പുറം കീഴിശേരി), ഷാജഹാൻ (പത്തനംതിട്ട).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
