ഡല്‍ഹി: ആപ് 40^45 സീറ്റുകള്‍ നേടുമെന്ന് കെജ്രിവാള്‍
text_fieldsന്യൂഡൽഹി: വരാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70ൽ ആംആദ്മി പാ൪ട്ടി 40^45 സീറ്റുകൾ നേടുമെന്ന് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രഖ്യാപനങ്ങൾ നടത്തുക മാത്രമല്ല, 49 ദിവസം അധികാരത്തിലിരുന്നപ്പോൾ ചെയ്യാവുന്നതെല്ലാം ആപ് സ൪ക്കാ൪ നടപ്പാക്കിയതായും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.
വൈദ്യുതി നിരക്ക് കുറക്കുകയും വൈദ്യുതി കമ്പനികളെ സി.എ.ജി ഓഡിറ്റിങ്ങിന് വിധേയമാക്കുകയും ചെയ്യുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പു പറഞ്ഞപ്പോൾ പല൪ക്കും വിശ്വാസം വന്നില്ല. എന്നാൽ, അതു നടപ്പാക്കി കാണിക്കാൻ തൻെറ പാ൪ട്ടിക്കു കഴിഞ്ഞു. കരാ൪ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ സമിതിയെ വെച്ചെങ്കിലും അതു മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഇത്തവണ തെരഞ്ഞെടുപ്പിന് മുമ്പ് ഡൽഹിയിലെ സമസ്ത മേഖലകളിലുമുള്ള ആളുകളുമായി ച൪ച്ച നടത്തി ഡൽഹി വികസനത്തിന് അമ്പതിന മാ൪ഗരേഖ തയാറാക്കി അതു മുന്നിൽ വെച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുക.
യുവജനങ്ങളും വിദ്യാ൪ഥികളും നേരിടുന്ന പ്രശ്നങ്ങൾ ച൪ച്ചചെയ്ത് നവംബ൪ 15ന് ഡൽഹി സംവാദത്തിന് തുടക്കമിടും. പാ൪ട്ടി സ്ഥാപക ദിനമായ നവംബ൪26ന് സ്ത്രീസുരക്ഷയെക്കുറിച്ചാണ് സംവാദം. മുൻകാലത്ത് ഭരണക്കാ൪ സ൪ക്കാറിനും ജനങ്ങൾക്കുമിടയിൽ മതിലുയ൪ത്തി വേ൪തിരിക്കുകയായിരുന്നു.
ജനങ്ങളെ ഭരണനി൪വഹണത്തിൻെറ ഭാഗമാക്കുകയാണ് പാ൪ട്ടിയുടെ ലക്ഷ്യമെന്നും ഡൽഹി സംവാദത്തിന് നേതൃത്വം നൽകുന്ന പ്രമുഖ പത്രപ്രവ൪ത്തകൻ ആശിഷ് ഖേതാൻ പറഞ്ഞു. ഖേതാനു പുറമെ ആദ൪ശ് ശാസ്ത്രി, പ്രീതി മേനോൻ ശ൪മ, മീരാ സന്യാൽ എന്നിവരാണ് സംവാദത്തിൻെറ നടത്തിപ്പുകാ൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
