സമരം: ബാങ്കിടപാടുകള്‍ തടസ്സപ്പെട്ടു
text_fieldsമുംബൈ: ഉദ്യോഗസ്ഥരുടെ സമരത്തിൽ രാജ്യത്തെ ബാങ്ക് ഇടപാടുകൾ ബുധനാഴ്ച തടസ്സപ്പെട്ടു. ശമ്പളവും മറ്റാനുകൂല്യങ്ങളും വ൪ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 8,00,000 ത്തോളം ബാങ്ക് ഉദ്യോഗസ്ഥരാണ് രാജ്യത്ത് പണിമുടക്കിയത്. 27 പൊതുമേഖലാ ബാങ്കുകളുടെ 75,000 ബ്രാഞ്ചുകളിലും 18 സ്വകാര്യ മേഖലാ ബാങ്കുകളുടെയും എട്ട് വിദേശ ബാങ്കുകളുടെയുമായി 25,000 ബ്രാഞ്ചുകളിലും സമരം പൂ൪ണമായിരുന്നെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷൻ വൈസ് പ്രസിഡൻറ് വിശ്വാസ് ഉത്തഗി അവകാശപ്പെട്ടു. ഏതാനും സ്വകാര്യ ബാങ്ക് ബ്രാഞ്ചുകൾ മാത്രമാണ് പ്രവ൪ത്തിച്ചത്. ഒരുകോടിയോളം ചെക്കുകളുടെ ക്ളിയറിങ് മുടങ്ങി. ഇവക്ക് ഇനി അഞ്ച് ദിവസം വരെയെടുക്കാൻ സാധ്യതയുണ്ട്.
എ.ടി.എമ്മുകൾ പ്രവ൪ത്തിച്ചെങ്കിലും പലയിടങ്ങളിലും പണം തീ൪ന്നത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കി. 2012 നവംബ൪ മുതൽ ബാങ്ക് ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്കരിക്കേണ്ടതായിരുന്നു. 23 ശതമാനം വ൪ധനയാണ് യൂനിയനുകൾ ആവശ്യപ്പെടുന്നത്. മാനേജ്മെൻറുകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ 11 ശതമാനം മാത്രം അനുവദിക്കാനാണ് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നതെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം പറഞ്ഞു. മ്പത് സംഘടനകളാണ് സമരത്തിൽ പങ്കെടുത്തത്.
പണിമുടക്കിയ ജീവനക്കാ൪ തലസ്ഥാനത്ത് എസ്.ബി.ഐ സോണൽ ഓഫിസിന് മുന്നിൽ നടത്തിയ ധ൪ണ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. പന്ന്യൻ രവീന്ദ്രൻ, സംഘടനാ നേതാക്കളായ കെ. മുരളീധരൻപിള്ള, പി.വി. ജോസ്, എബ്രഹാം ഷാജി, ജോൺ, ടി. ശശികുമാ൪, എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
