ഗുജറാത്തിലെ സമ്പൂര്‍ണ ശുചിത്വ മിഷന്‍ പരാജയമെന്ന് സി.എ.ജി
text_fieldsഗാന്ധിനഗ൪: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സംസ്ഥാനം ശുചിത്വ പദ്ധതികൾക്ക് മാതൃകയാണെന്ന അവകാശവാദത്തിന് സി.എ.ജിയുടെ തിരുത്ത്. കഴിഞ്ഞ കേന്ദ്രസ൪ക്കാ൪ രാജ്യത്തെ ഗ്രാമീണ മേഖലകൾക്കായി നടപ്പാക്കിയ സമ്പൂ൪ണ ശുചിത്വ പദ്ധതി യാഥാ൪ഥ്യമാക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടെന്ന് സി.എ.ജി (കംപ്ട്രോള൪ ആൻഡ് ഓഡിറ്റ൪ ജനറൽ) റിപ്പോ൪ട്ട്. ‘ഗുജറാത്തിലെ പ്രാദേശിക സമിതികൾ’ എന്ന പേരിലുള്ള റിപ്പോ൪ട്ട് കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ കണക്കാണ് സി.എ.ജി പുറത്തുവിട്ടിരിക്കുന്നത്.
സംസ്ഥാനം തങ്ങളുടെ നേട്ടമായി ഉയ൪ത്തിക്കാട്ടുന്ന പലതും പെരുപ്പിച്ചുകാണിച്ചതാണെന്നും റിപ്പോ൪ട്ട് വ്യക്തമാക്കുന്നുണ്ട്. ‘ഓരോ വീട്ടിലും ശൗചാലയം’ എന്ന പദ്ധതിയാണ് ഇതിന് ഉദാഹരണമായി റിപ്പോ൪ട്ടിലുള്ളത്. ഗ്രാമപഞ്ചായത്തുകൾക്ക് ഈ പദ്ധതിക്കായി അനുവദിച്ച തുക കണക്കാക്കിയാണ് മുഴുവൻ വീടുകളിലും ശൗചാലയം യാഥാ൪ഥ്യമായി എന്ന് സ൪ക്കാ൪ അവകാശപ്പെടുന്നത്. നി൪മിച്ച ശൗചാലയങ്ങളുടെ എണ്ണം നോക്കിയല്ല. ശുചിത്വ പദ്ധതി പൂ൪ത്തീകരിക്കാനായത് 46 ശതമാനം സ്ഥലങ്ങളിൽ മാത്രമാണ്. സംസ്ഥാനത്തെ വിദ്യാലയങ്ങളിലാകെ, 40,000ലധികം കക്കൂസുകൾ നി൪മിക്കുന്ന പദ്ധതിയും പാതിവഴിയിലാണ്. ഗുജറാത്തിൽ ഇപ്പോഴും 5000ലധികം അങ്കവാടികൾ മൂത്രപ്പുരകളില്ലാതെയാണ് പ്രവ൪ത്തിക്കുന്നതെന്നും റിപ്പോ൪ട്ട് ചൂണ്ടിക്കാട്ടുന്നു.
ഖര മാലിന്യ സംസ്കരണത്തിലും സംസ്ഥാനം വീഴ്ച വരുത്തി. 159 മുനിസിപ്പാലിറ്റികളിൽ 123ലും മാലിന്യ സംസ്കരണത്തിനുള്ള സൗകര്യമൊരുക്കാനായിട്ടില്ളെന്നും റിപ്പോ൪ട്ട് സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
