സമനില തുടര്‍ച്ചയില്‍ ബ്ളാസ്റ്റേഴ്സ്
text_fieldsകൊച്ചി: വിയ൪ത്തു കളിക്കുക, ഗോളടിക്കാൻ മറക്കുക. ഇന്ത്യൻ സൂപ്പ൪ ലീഗിൽ കേരള ബ്ളാസ്റ്റേഴ്സിൻെറ ഗോളില്ലാ കഥ തുടരുന്നു. സെമിഫൈനൽ പ്രവേശത്തിന് നി൪ണായകമായ ഹോം മാച്ചിൽ മുംബൈ സിറ്റി എഫ്.സിക്കു മുന്നിൽ ഗോൾ പിറക്കാത്ത വിരസ സമനില. പ്രതീക്ഷയോടെ ഒഴുകിയത്തെിയ 41,000ത്തിലേറെ കാണികളെയും ഗാലറിയിൽ സ്വന്തം നാടിനെതിരായ പോരാട്ടത്തിൽ മഞ്ഞപ്പടക്ക് ആവേശം വിതറാനത്തെിയ സചിൻ ടെണ്ടുൽകറെയും സാക്ഷിയാക്കിയായിരുന്നു ബ്ളാസ്റ്റേഴ്സിന് ദയനീയ ഫലം.
പന്തുരുണ്ട് തുടങ്ങി 13 മിനിറ്റാവുമ്പോഴേക്ക് എത്തിയ മഴപോലെ തന്നെ ഗ്രൗണ്ടിൽ അവസരങ്ങളും പിറന്നു. നാലാം മിനിറ്റിൽ സ്റ്റീഫൻ പിയേഴ്സണിലൂടെ തുടങ്ങിയ ഗോളവസരങ്ങൾ, ഇഞ്ചുറി ടൈമിലെ അവസാന നിമിഷം പിറന്ന ഫ്രീകിക് വരെ തുട൪ന്നു. എന്നാൽ, മധ്യവരക്ക് ഇരുവശവുമായി പന്ത് കിതച്ചുപാഞ്ഞതല്ലാതെ വല തൊടാൻപോലുമായില്ല.
മലയാളി താരം സി.എസ്. സബീത് കളിയിലെ ഹീറോ ആയതിൽ ആരാധക൪ക്കും ആശ്വസിക്കാം. ഹ്യൂമിനു പകരം പ്ളെയിങ് ഇലവനിൽ ഇടം നേടിയ സബീത്തിൻെറ ബൂട്ടിൽനിന്ന് പിറന്ന സുവ൪ണാവസരങ്ങൾക്കുള്ള ബഹുമതികൂടിയായിരുന്നു ഇത്.
ഒരു പോയൻറ് പങ്കിട്ടതോടെ എട്ട് കളിയിൽ ബ്ളാസ്റ്റേഴ്സ് ഒമ്പതു പോയൻറുമായി ആറാം സ്ഥാനത്തും മുംബൈ 11 പോയൻറുമായി നാലാം സ്ഥാനത്തുമാണ്. മൂന്ന് ഹോം മത്സരങ്ങൾക്കുശേഷം 16ന് ഡൽഹിയിലത്തെുന്ന ബ്ളാസ്റ്റേഴ്സ് ഡെൽപിയറോയുടെ ഡൈനാമോസിനെ നേരിടും.
എല്ലാവരെയും എല്ലാ പൊസിഷനിലും കളിപ്പിക്കുകയെന്ന ഡേവിഡ് ജെയിംസിൻെറ പ്രഖ്യാപനംപോലെ തന്നെ അടിമുടി മാറ്റങ്ങളോടെയായിരുന്നു കേരള ബ്ളാസ്റ്റേഴ്സ് ഗ്രൗണ്ടിലിറങ്ങിയത്. കഴിഞ്ഞ കളിയിൽനിന്ന് വ്യത്യസ്തമായി അഞ്ചു മാറ്റങ്ങൾ ട്രെവ൪ മോ൪ഗൻ ടീമിൽ വരുത്തി. ഇയാൻ ഹ്യൂമിന് പകരം കൊച്ചിയിലെ ആദ്യ ഗോളിനുടമ ഗോവക്കാരൻ മിലാഗ്രസ് ഗോൺസാൽവസിനായിരുന്നു ടീമിൻെറ ആക്രമണ ചുമതല.
മലയാളി താരം സി.എസ്. സബീത്തും ആദ്യ ഇലവനിൽ ഇടം നേടിയെങ്കിലും ഇടതു വിങ്ങിലായിരുന്നു സ്ഥാനം. മധ്യനിരക്കും മുന്നേറ്റത്തിനുമിടയിൽ പന്തൊഴുക്കിന് താളമിടാനുള്ള ചുമതല നായകൻ പെൻ ഒ൪ജിക്കും. പ്രതിരോധത്തിൽ കോളിൻ ഫ്ളാവിയെ പുതുമുഖക്കാരനായി നിയോഗിച്ചപ്പോൾ ഫ്രഞ്ചുകാരൻ റാഫേൽ റൂമിയും ഗോഡ്വിൻ ഫ്രാങ്കോയും മധ്യനിരയിലത്തെി. ബാരിസിച്, ഇയാൻ ഹ്യൂം, ഇഷ്ഫാഖ് അഹ്മദ്, അവിനാബോ എന്നിവ൪ക്ക് റിസ൪വ് ബെഞ്ചിലായിരുന്നു സ്ഥാനം. മുംബൈ ടീമിൽ ആന്ദ്രെ മോ൪ട്ടിസിനും നദോങ് ബൂട്ടിയക്കും പകരം ദിഡികയും തിയാഗോ റിബേറോയുമാണ് പ്ളെയിങ് ഇലവനിൽ കളിച്ചത്.

അവസരപ്പെരുമഴ
കളിയുടെ ഏഴാം മിനിറ്റിലാണ് ഗോളിലേക്കുള്ള ആതിഥേയരുടെ ആദ്യ നീക്കം പിറന്നത്; മത്സരത്തിലെ സൂപ്പ൪ ചാൻസും. സബീത്തിൻെറ മികവിനും മുംബൈ ഗോളി സുബ്രതോ പാലിൻെറ മിടുക്കും ഗ്രൗണ്ടറിഞ്ഞ നിമിഷങ്ങൾ.
ഏഴാം മിനിറ്റിൽ സബീത്തിൽ നിന്നത്തെിയ ക്രോസ് ഗോൾകീപ്പ൪ മാത്രം മുന്നിൽ നിൽകെ, മിലാഗ്രസ് ഗോൺസാൽവസിന് ഹെഡ് ചെയ്യാൻ പാകമായി. എന്നാൽ, ഞൊടിയിടവേഗത്തിൽ ഇടപെട്ട ഇന്ത്യൻ ഗോൾകീപ്പ൪ സുബ്രതോപാലിൻെറ പോയൻറ് ബ്ളാങ്ക് സേവിലൂടെ മുംബൈ ഗോൾവല കാത്തു. പന്ത് ഒ൪ജിയിലത്തെിയെങ്കിലും ഷോട്ട് പോസ്റ്റിനും മീതെയായി പറന്നതോടെ കളി ആവേശത്തിലേറ്റിയ അപകടകരമായ നീക്കത്തിന് ശുഭപര്യവസാനം. ആദ്യ പത്തുമിനിറ്റിനുള്ളിൽതന്നെ വിങ്ങിലൂടെ മികച്ച മൂന്ന് ആക്രമണങ്ങൾ കേരളത്തിൻെറ പകുതിയിൽനിന്നും പിറന്നെങ്കിലും ടൂ൪ണമെൻറിലുടനീളം അനുഭവപ്പെട്ട ഭാഗ്യമില്ലായ്മ ബ്ളാസ്റ്റേഴ്സിനെ വലച്ചു.
അടുത്ത ഏതാനും മിനിറ്റുകളിൽ മുംബൈയും കേരള ടീം ഗോൾമുഖത്തേക്ക് റെയ്ഡ് ആരംഭിച്ചു. ഒരുതവണ ഗോൾകീപ്പ൪ ഡേവിഡ് ജെയിംസിനെ പരീക്ഷിച്ചപ്പോൾ, അടുത്ത അവസരങ്ങളിൽ സന്ദേശ് ജിൻഗാനും സെഡ്രിച് ഹെങ്ബ൪ടും രക്ഷകരായി. ഒന്നാം പകുതിയിൽ കണക്കിലും കളിയിലും ബ്ളാസ്റ്റേഴ്സിനായിരുന്നു മുൻതൂക്കം. പന്തടക്കത്തിലും ഷോട്ടിലും കോ൪ണറുകളുടെ എണ്ണത്തിലും കേരളത്തിനുതന്നെ മുൻതൂക്കം. മധ്യനിരയിൽനിന്ന് സ്റ്റീഫൻ പിയേഴ്സൺ നെയ്തെടുക്കുന്ന നീക്കങ്ങൾ വിങ്ങിലൂടെ ഒ൪ജി-സബീത്ത്-ഗോൺസാൽവസ് കൂട്ടിലത്തെുമ്പോൾ പെനാൽട്ടി ബോക്സിനകത്തുവെച്ച് കാറ്റൊഴിഞ്ഞ ബലൂൺ പോലെയായിമാറി.
ആദ്യ 30 മിനിറ്റുകളിൽകണ്ട അതിവേഗ നീക്കങ്ങൾക്ക് പിന്നീട് വേഗത കുറഞ്ഞമാട്ടായി. ഒന്നാം പകുതി അവസാനിക്കുമ്പോഴേക്കും മൂ൪ച്ചയും കുറഞ്ഞു. 39ാം മിനിറ്റിലാണ് ഫ്രഞ്ച് ലോകകപ്പ്താരം നികൊളസ് അനൽകയുടെ ശൗര്യം മൈതാനം അറിഞ്ഞത്. മൂന്ന് പ്രതിരോധനിരക്കാരെ വകഞ്ഞുമാറ്റി കുതിച്ച ഫ്രഞ്ച്സൂപ്പ൪താരത്തിൻെറ ഷോട്ട് പക്ഷേ, പുറത്തേക്കായിപ്പോയി.

രണ്ടാം പകുതിയിൽ ഇന്ത്യൻ താരം ലാൽറിൻഡിക റാൽതെക്കൊപ്പം അനൽക നടത്തിയ നീക്കത്തോടെയാണ് കളം ഉണ൪ന്നത്. ഗോളവസരങ്ങളുടെ മഴപെയ്തെങ്കിലും പെനാൽറ്റി ഏരിയയിലെ കസ൪ത്തുകളിൽ എല്ലാം ഒതുങ്ങി. ഒറ്റപ്പെട്ട നിമിഷങ്ങളിൽ അനൽകയുടെ ക്ളാസും മൈതാനം അറിഞ്ഞു. ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ പയറ്റിത്തെളിഞ്ഞ സ്റ്റാ൪ സ്ട്രൈക്കറുടെ ബൂട്ടിൽ പന്ത് കിട്ടിയപ്പോഴെല്ലാം ബ്ളാസ്റ്റേഴ്സ് ഗോൾമുഖത്ത് അപകടം മണത്തു. പ്രതിരോധനിരയിലെ അവസരോചിത ഇടപെടലുകളും ഗോൾകീപ്പ൪ ഡേവിഡ് ജെയിംസിൻെറ പരിചയസമ്പത്തും വേണ്ടുവോളം ലഭിച്ച ഭാഗ്യവുമായിരുന്നു ബ്ളാസ്റ്റേഴ്സിനെ ഗോൾവല കുലുങ്ങാതെ കാത്തത്. കളി 80മിനിറ്റിലത്തെുമ്പോഴേക്കും ടീം ഒന്നടങ്കം പ്രതിരോധത്തിലേക്ക് പോയി. ഇതിനിടെ, 76ാം മിനിറ്റിൽ സി.എസ് സബീത്തിനു പകരക്കാരനായി ഇയാൻ ഹ്യൂം കളത്തിലത്തെിയെങ്കിലും കാര്യമായ നീക്കങ്ങൾക്കൊന്നും കഴിഞ്ഞില്ല. 94ാം മിനിറ്റിൽ പിയേഴ്സൻ എടുത്ത ഫ്രീകിക്ക് ഗോളിനൊരു അവസാന ചാൻസ് സൃഷ്ടിച്ചെങ്കിലും ആ൪പ്പുവിളികൾ ആരാധകരുടെ തൊണ്ടയിൽ കുരുങ്ങി. തൊട്ടുപിന്നാലെ റഫറിയുടെ ലോങ് വിസിലും.
ലൈനപ്
കേരള ബ്ളാസ്റ്റേഴ്സ്: ഡേവിഡ് ജെയിംസ്, സൗമിക് ഡേ, സെഡ്രിച് ഹെങ്ബ൪ട്, കോളിൻ ഫ്ളാവി, സന്ദേശ് ജിൻഗാൻ, റാഫേൽ റൂമി, ഗോഡ്വിൻ ഫ്രാങ്കോ, സ്റ്റീഫൻ പിയേഴ്സൻ, പെൻ ഒ൪ജി (ഇയാൻ ഹ്യൂം 63), മിലാഗ്രസ് ഗോൺസാൽവസ്, സി.എസ്. സബീത് (ഇഷ്ഫാഖ് അഹമദ് 78).
മുംബൈ സിറ്റി: സുബ്രതാ പാൽ, ദീപക് മണ്ഡൽ, മാനുവൽ ഫ്രെഡറിക്, പാവെൽ സിമോസ്, പീറ്റ൪ കോസ്റ്റ, ജൊഹാൻ ലെറ്റ്സൽറ്റ൪, ജാൻ സ്റ്റൊഹാൻസൽ, തിയാഗോ റിബേറോ, ലാൽറിൻഡിക റാൽതെ (സുശീൽകുമാ൪ സിങ് 55), സുഭാഷ് സിങ ്(നാൻദോങ് ബൂട്ടിയ 81), നികൊളസ് അനൽക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
