ഗവര്‍ണറുടെ വാഹനം തടഞ്ഞ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്പെന്‍ഷന്‍
text_fieldsമുംബൈ: മഹാരാഷ്ട്ര ഗവ൪ണറുടെ ഒൗദ്യോഗിക വാഹനം തടഞ്ഞ സംഭവത്തിൽ അഞ്ച് കോൺഗ്രസ് എം.എൽ.എമാ൪ക്ക് സസ്പെൻഷൻ. രണ്ട് വ൪ഷത്തേക്കാണ് എം.എൽ.എമാരെ സസ്പെൻഡ് ചെയ്തത്. അബ്ദുൽ സത്താ൪, രാഹുൽ ബാന്ദ്ര, വീരേന്ദ്ര ജഗ്ദപ്, ജയ്കുമാ൪ ജോറെ, അമ൪ കലെ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തെകുറിച്ച് അന്വേഷിച്ച് അടുത്ത നിയമസഭാ സമ്മേളനത്തിൽ റിപ്പോ൪ട്ട് സമ൪പ്പിക്കാൻ ഒരു സമിതിയെ ചുമതലപ്പെടുത്തി.
നിയമസഭക്ക് പുറത്തു നടന്ന പ്രതിഷേധത്തിൽ ഗവ൪ണ൪ സി. വിദ്യാസാഗ൪ റാവുവിന് പരിക്കേറ്റെന്ന് പൊലീസ് റിപ്പോ൪ട്ട് ചെയ്തിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് എം.എൽ.എമാ൪ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
ശബ്ദ വോട്ടിലൂടെയാണ് ഫട്നാവിസ് സ൪ക്കാ൪ നിയമസഭയിൽ വിശ്വാസവോട്ട് നേടിയത്. എന്നാൽ, ശബ്ദവോട്ട് അനുവദിച്ച സ്പീക്ക൪ ഹരിബാവു ബഗഡെക്കെതിരെ ശിവസേനയും കോൺഗ്രസും രംഗത്തെത്തി. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇരുകക്ഷികളും സഭയിൽ ആവശ്യപ്പെടുകയും സംഘ൪ഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
