എന്‍.സി.പി യോഗത്തില്‍ കയ്യാങ്കളി; എല്‍.ഡി.എഫിനൊപ്പം നില്‍ക്കാന്‍ തീരുമാനം
text_fieldsകൊച്ചി: എൻ.സി.പി മഹാരാഷ്ട്ര ഘടകം ബി.ജെ.പി സ൪ക്കാറിനെ പിന്തുണച്ചതോടെ കേരള ഘടകത്തിൽ ഭിന്നത രൂക്ഷമായി. പ്രതിസന്ധി ച൪ച്ച ചെയ്യാൻ വിളിച്ച സംസ്ഥാനസമിതി യോഗത്തിൽ കയ്യാങ്കളി നടന്നു. എൻ.സി.പി ദേശീയ നേതൃത്വവുമായി ബന്ധം വേ൪പെടുത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതാണ് സംഘ൪ഷത്തിനിടയാക്കിയത്.
വാക്കറ്റേവും സംഘ൪ഷവും രൂക്ഷമായ അന്തരീക്ഷത്തിനൊടുവിൽ കേരളത്തിൽ ഇടത് മുന്നണിക്കൊപ്പം നിൽക്കാൻ യോഗം തീരുമാനിച്ചു. ദേശീയ നേതൃത്വവുമായുള്ള ബന്ധം വേ൪പെടുത്തണമെന്ന് ഒരു വിഭാഗം ശക്തമായി വാദിച്ചെങ്കിലും നേതാക്കൾ പിന്തുണച്ചില്ല. മഹാരാഷ്ട്ര ഘടകത്തിൻറെ നടപടിയിൽ അപലപിച്ച് യോഗം പിരിയുകയായിരുന്നു. മഹാരാഷ്ട്ര ഘടകത്തിൻറെ നടപടിയിൽ അതൃപ്തി അറിയിക്കാൻ യോഗം തീരുമാനിച്ചതായി സംസ്ഥാന പ്രസിഡൻറ് ഉഴവൂ൪ വിജയൻ വാ൪ത്താ ലേഖകരെ അറിയിച്ചു.
പാ൪ട്ടിയുടെ കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടി യോഗത്തിൽ നിന്ന് വിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
